HOME
DETAILS

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

  
Web Desk
May 07 2025 | 03:05 AM

Indian Army Launches Operation Sindoor Targeting Terror Camps in Pakistan-Occupied Kashmir After Pahalgam Attack

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കരസേന.  നീതി നടപ്പായി എന്ന് കരസേന എക്‌സില്‍ കുറിച്ചു. ഇതുസംബന്ധിച്ച് വിശദമായ പ്രസ് റിലീസും പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങളല്ല ലക്ഷ്യമിട്ടതെന്നും ഭീകരരുടെ കേന്ദ്രങ്ങളായിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ലഷ്‌കര്‍, ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും സൈന്യം പുറത്തു വിട്ട പത്രക്കുറിപ്പില്‍ വിശദമാക്കുന്നു.

പാകിസ്താന്‍ സൈന്യത്തിന്റെ ഒരു കേന്ദ്രത്തെയും ആക്രമിച്ചിട്ടില്ല. ലക്ഷ്യം തെരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്നതിലും ഇന്ത്യ സംയമനം പാലിച്ചുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സിന്ദൂര്‍ ഓപ്പറേഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കരസേന അറിയിച്ചിട്ടുണ്ട്. കരസേനയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവുമെന്നാണ് സൂചന.  

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാക് അധീന കശ്മീരിലടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രണം അഴിച്ചുവിട്ടത്. നീതി നടപ്പില്‍ വരുത്തിയെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

press release.jpg

പുലര്‍ച്ചെ 1.44നായിരുന്നു ഇന്ത്യന്‍ തിരിച്ചടി. മുസാഫറബാദ്, ബഹവല്‍പൂര്‍, കോട്ലി, മുരിഡ്കെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ലഷ്‌കര്‍ ഇ തൊയ്ബയുടെയും ജെയ്ഷ് ഇ മുഹമ്മദിന്റെയും കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 12 പേര്‍ മരിച്ചതായും 55 പേര്‍ക്ക് പരുക്കേറ്റതായി പാക് സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു.

പാക് സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. സൈനിക നീക്കത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം.ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും.

ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവയ്പ്പ് തുടങ്ങി. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പാക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

തീവ്രവാദ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന് നല്‍കിയിരുന്നു.ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജെയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ നേതാക്കളെയും ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണത്തിനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും സംയുക്തമായാണ് തിരിച്ചടി നടത്തിയത്.
ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിടാന്‍ കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു.ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഒമ്പത് ലക്ഷ്യ കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു. പാകിസ്ഥാനിലെ ലക്ഷ്യങ്ങളില്‍ ബഹാവല്‍പൂര്‍, മുരിദ്കെ, സിയാല്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു.

ആക്രമണങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ലോക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചു. പാകിസ്താനെതിരായ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  a day ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  a day ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  a day ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  a day ago
No Image

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

Kerala
  •  a day ago
No Image

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

International
  •  a day ago
No Image

സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന്‍ കെ.വി വിശ്വനാഥന്‍; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു

National
  •  a day ago
No Image

ഇന്ത്യ- ബ്രിട്ടണ്‍ സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ബ്രിട്ടിഷ് കമ്പനികള്‍ കടന്നുവരും, തൊഴിലവസരം കൂടും, വന്‍ നേട്ടം | India-UK free trade agreement

latest
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

National
  •  a day ago
No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago