ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ
ദുബൈ: ലിത്വാനിയൻ തലസ്ഥാനമായ വില്നിയസിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ (flydubai). ദുബൈയിൽ നിന്ന് ലിത്വാനിയയിലേക്ക് സർവിസ് ആരംഭിക്കുന്ന ആദ്യ യുഎഇ വിമാനക്കമ്പനിയാണ് ഫ്ലൈദുബൈ.
ഈ പുതിയ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവിസാണുള്ളത്. ഇതോടെ മധ്യ, കിഴക്കൻ യൂറോപ്പിലെ ഫ്ലൈദുബൈയുടെ സാന്നിധ്യം ശക്തമാവുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധത്തിൽ സുപ്രധാന നാഴികക്കല്ല് രേഖപ്പെടുത്തുകയും ചെയ്തു.
പ്രധാന വിവരങ്ങൾ:
ഈ പുതിയ സർവിസോടെ ഫ്ലൈദുബൈയുടെ ആഗോള ശൃംഖല 58 രാജ്യങ്ങളിലായി 135-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. വ്യാപാരം, ടൂറിസം മേഖലയ്ക്ക് വിൽനിയസ് ഒരു പ്രധാന കവാടമാകും.
ഈ നേരിട്ടുള്ള സർവിസ് ആദ്യ വർഷം ഏകദേശം 40,000 യാത്രക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാൾട്ടിക് രാജ്യങ്ങളും ഗൾഫും തമ്മിലുള്ള വിനോദ, ബിസിനസ് യാത്രാ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സർവിസ് ആരംഭിച്ചരിക്കുന്നത്.
ഫ്ലൈദുബൈയുടെ മധ്യ, കിഴക്കൻ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇപ്പോൾ വിൽനിയസും ഇടം പിടിച്ചു. പ്രാഗ്, ബുക്കാറെസ്റ്റ്, ക്രാക്കോവ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിജയകരമായ സർവിസുകൾക്ക് പിന്നാലെയാണിത്.
എമിറേറ്റ്സ് എയർലൈൻസുമായി ഫ്ലൈദുബൈ ഒരു കോഡ് ഷെയർ പങ്കാളിത്തം വഹിക്കുന്നുണ്ട്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 വഴി 240-ൽ അധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്ഷനുകൾ ഇതുവഴി ലഭ്യമാകും.
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഫ്ലൈദുബൈ ഈ റൂട്ടിൽ സർവിസ് നടത്തുക. ദുബൈയിൽ നിന്ന് വൈകുന്നേരം 5:30 ന് പുറപ്പെടുന്ന വിമാനം രാത്രി 10:35 ന് വിൽനിയസിൽ എത്തും. തിരിച്ച്, വിൽനിയസിൽ നിന്ന് രാത്രി 11:35 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:20 ന് വിമാനം ദുബൈയിൽ ഇറങ്ങും.
Flydubai has launched direct flights from Dubai to Vilnius, Lithuania, marking the first UAE airline to operate this route, enhancing travel options between the UAE and Eastern Europe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."