
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏകദേശം 600 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റഡാർ 24 ന്റെ ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (പിഒകെ) ഓപ്പറേഷൻ സിന്ദൂർ – “കൃത്യമായ ആക്രമണങ്ങൾ” നടത്തിയതിന് ശേഷമാണ് റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച രാവിലെ യുഎഇ സമയം ഉച്ചയ്ക്ക് 2.30 വരെ, ഇരു രാജ്യങ്ങളിലുമായി 577 വിമാന സർവ്വീസുകൾ റദ്ദാക്കിയതായി രേഖപ്പെടുത്തി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഏകദേശം 600 ഓളം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ 430 മാത്രം റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തു. ഇത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 3 ശതമാനമാണ്. പാകിസ്ഥാനിലെ വ്യോമഗതാഗതത്തെയാണ് സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ചത്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 17 ശതമാനമാനത്തെയാണ് ഇത് ബാധിച്ചത്.
നൂറുകണക്കിന് വിമാനങ്ങളെയും ആയിരക്കണക്കിന് യാത്രക്കാരെയും ബാധിക്കുന്ന തരത്തിലാണ് സംഘർഷ സാഹചര്യമെന്നാണ് ഈ തടസ്സം വ്യക്തമാക്കുന്നത്. ഇന്ത്യൻ ആക്രമണത്തിന് ശേഷം ഒമാൻ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലൂടെ വിമാനങ്ങളുടെ നീണ്ട നിരയാണ്. പാകിസ്ഥാൻ അതിർത്തി പരിസരങ്ങൾ ഒഴിവാക്കി ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ ഒരേ റൂട്ടുകളിൽ സഞ്ചരിക്കുന്നത് വ്യോമ റൂട്ടിൽ തിരക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്
ബുധനാഴ്ച രാവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് 200 ലധികം വിമാനങ്ങൾ റദ്ദാക്കിയതായും വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ കുറഞ്ഞത് 18 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ചില വിദേശ വിമാനക്കമ്പനികൾ എന്നിവ ഒന്നിലധികം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 165 ലധികം വിമാനങ്ങൾ റദ്ദാക്കി.ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐഎ) അർദ്ധരാത്രി മുതൽ കുറഞ്ഞത് 35 വിമാനങ്ങളെങ്കിലും റദ്ദാക്കി.
ഇതിനു പുറമെ ഗൾഫ് വിമാനങ്ങളും സർവ്വീസുകൾ റദ്ദ് ചെയ്യുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും അറിയിച്ചു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി. ഖത്തര്‍ എയര്‍വെയ്സ് പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാക്കിസ്ഥാനു മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി എയര്‍ ഫ്രാന്‍സ് അറിയിച്ചു. ജര്‍മനിയുടെ ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്സ്, സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി അറേബ്യന്‍ കടലിനു മുകളിലൂടെ വടക്കോട്ട് ഡെല്‍ഹിയിലേക്ക് പോകുന്ന വഴിയിലൂടെ വിമാന പാതകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു.
വിമാന യാത്രക്ക് മുമ്പ് വിമാന സർവ്വീസുകളുടെ സ്റ്റാറ്റസ് എയർപോർട്ടുകളുമായോ വിമാന കമ്പനികളുമായോ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വിവിധ വിമാന കമ്പനികളും എയർപോർട്ടും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 3 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 3 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 4 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 4 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 4 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 5 hours ago
ഓപറേഷന്‍ സിന്ദൂര്‍: ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 5 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 5 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 5 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 5 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 5 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 6 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 6 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്നാഥ് സിങ്
National
• 6 hours ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• 7 hours ago
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം
National
• 7 hours ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• 8 hours ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• 8 hours ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• 6 hours ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 7 hours ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• 7 hours ago