HOME
DETAILS

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

  
May 08 2025 | 01:05 AM

Universities take different paths in distance education Kerala MG Kannur Universities continue distance education courses

കോഴിക്കോട്: വിദൂര വിദ്യാഭ്യാസത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ പല വഴിക്ക് സഞ്ചരിക്കുന്നു. ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റിയിലൊഴികെ വിദൂര പഠനം പാടില്ലെന്ന നിയമം പാലിക്കുന്നത് കാലിക്കറ്റ് മാത്രം. 
കാലിക്കറ്റിൽ വിദൂര ബിരുദ ബിരുദാനന്തര കോഴ്‌സുകൾ നിർത്തലാക്കിയതിനെതിരേ മൂന്നു ഹരജികൾ ഹൈക്കോടതിയിൽ വന്നപ്പോഴും കാലിക്കറ്റിന്റെ തടസ്സവാദം ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ വ്യവസ്ഥയിലായിരുന്നു. 2021ൽ നിയമസഭ അംഗീകരിച്ച എസ്.എൻ.ജി ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ 72ാം വകുപ്പ് പ്രകാരം സംസ്ഥാനത്ത് ഒരു സർവകലാശാലയിലും ഇനി മുതൽ വിദൂര കോഴ്‌സുകളിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ കാലിക്കറ്റ് ഒഴികെ കേരള, എം.ജി, കണ്ണൂർ യൂനിവേഴ്‌സിറ്റികൾ വിദൂര പ്രൈവറ്റ് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ  നടത്തുന്നു.
കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്ന മലബാറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി കൃത്യമായി പരീക്ഷകൾ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് മലബാർ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.കെ സൈതലവി പറഞ്ഞു.  സർക്കാർ കോളജുകളിൽ പ്രവേശനം കിട്ടാത്തവർക്കും സ്വകാര്യ കോളജുകളിൽ ഉയർന്ന ഫീസ് കൊടുക്കാൻ കഴിയാത്തവർക്കും വിദൂര വിദ്യാഭ്യാസം ആശ്വാസമായിരുന്നു. സർവകലാശാലകൾക്കാകട്ടെ ഇത് വരുമാന മാർഗവുമായിരുന്നു. താരതമ്യേന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കുറഞ്ഞ മലബാറിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്നത്.

സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ പേർ വിദൂര വിദ്യാഭ്യാസത്തിൽ പഠിച്ചിരുന്നതിൽ അര ലക്ഷത്തിലേറെ പേർ പേർ കാലിക്കറ്റിലാണുണ്ടായത്. 2019-20ൽ 53531 പേർ കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി പഠിച്ചിരുന്നു. 2022-23 ആയപ്പോഴേക്കും ഇത് 28476 ആയി കുറഞ്ഞിരിക്കുകയാണ്. 2021ൽ ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റി നിയമം വന്നതോടെ പുതുതായി കുട്ടികളെ പ്രവേശിപ്പിക്കാൻ പാടില്ലാതായി.

2019-20ൽ 29.85 കോടി രൂപയും കാലിക്കറ്റിന് ഇതുവഴി വരുമാനം ലഭിച്ചു. ഇപ്പോൾ 60000ൽ താഴെ പേർ മാത്രമാണ് ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. കാലിക്കറ്റിൽ പതിനായിരത്തിൽ താഴെ രൂപ കൊണ്ട് മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കാമായിരുന്നത് ഓപൺ യൂനിവേഴ്‌സിറ്റിയിൽ പല മടങ്ങ് വർധിച്ചു. ഓപണിലെ കോഴ്‌സുകൾ തന്നെ എം.ജി., കേരള, കണ്ണൂർ സർവകലാശാലകൾ നടത്തുന്നുണ്ട്. ശ്രീനാരായണഗുരു സർവകലാശാല നിയമത്തിലെ 72ാം വകുപ്പ് ആരുടെ താൽപര്യത്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  2 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  3 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  3 hours ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  3 hours ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  4 hours ago