HOME
DETAILS

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

  
Web Desk
May 08 2025 | 04:05 AM

India Launches Joint Military Strike on Terror Camps in PoK After Pahalgam Attack Op Sindoors 100 precision

ന്യൂഡൽഹി: ജമ്മുകശ്മിരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രിൽ 22നു കൂട്ടക്കൊലചെയ്ത ഭീകരർക്ക് കൃത്യം പതിനഞ്ചാം ദിവസം ഇന്ത്യയുടെ അതിശക്ത തിരിച്ചടി. ബുധനാഴ്ച പുലർച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകൾ ഒന്നിച്ച് നടത്തിയ ആക്രമണത്തിൽപാക് അധീന കശ്മിരിലെ ഭീകര ക്യാംപുകൾ തന്നെയാണ് തകർത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. കേന്ദ്രങ്ങൾ പൂർണമായും തകർന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസാർ ടെക്‌നോളജീസ് ആണ് ഇന്ത്യൻ സൈന്യത്തിൻറെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒൻപത് കേന്ദ്രങ്ങൾ
സൈന്യം മിന്നലാക്രമണം നടത്തിയ പാക്കധീന കശ്മിരിലും പാകിസ്ഥാനിലുമുള്ള ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങൾ

1, സവായ് നാല ക്യാംപ് (മുസഫറാബാദ്)

നിയന്ത്രണരേഖയിൽനിന്ന് 30 കിലോമീറ്റർ അകലെ പാക്കധീന കശ്മിരിലാണ് ലഷ്‌കറെ ത്വയ്ബയുടെ പരിശീലന കേന്ദ്രമായ സവായ് നാല ക്യാംപ്. 2024 ഒക്ടോബർ 20ലെ സോൻമാർഗ് ആക്രമണം, ഒക്ടോബർ 24ലെ ഗുൽമാർഗ് ആക്രമണം, 2025 ഏപ്രിൽ 22ലെ പഹൽഗാം ആക്രമണം എന്നിവയ്ക്കായി തീവ്രവാദികൾക്കു പരിശീലനം നൽകിയത് ഇവിടെ വച്ചാണ്.

2, സയ്ദ് നാ ബിലാൽ ക്യാംപ് (മുസഫറാബാദ്)
പാക്കധീന കശ്മിരിലെ ജയ്ഷെ പരിശീലന കേന്ദ്രം. കാടിനുള്ളിലെ യുദ്ധത്തിനും അതിജീവനത്തിനുമുള്ള പരിശീലനമാണ് ഇവിടെ പ്രധാനമായും നൽകുന്നത്. തീവ്രവാദികൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും നൽകുന്നത് ഇവിടെ നിന്നാണ്.

3, ഗുൽപൂർ ക്യാംപ് (കോട്ലി)

നിയന്ത്രണരേഖയിൽനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ലഷ്‌കറെയുടെ പരിശീലനകേന്ദ്രം. രജൗരി, പൂഞ്ച് ജില്ലകളിലെ ഭീകരപ്രവർത്തകർക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. പൂഞ്ചിൽ 2023 ഏപ്രിൽ 20നും 2024 ജൂൺ 9നും നടത്തിയ ഭീകരാക്രമങ്ങൾക്കുള്ള പരിശീലനം ഈ ക്യാംപിലായിരുന്നു.
4, ബർണാലാ ക്യംപ് (ബിംബർ)
നിയന്ത്രണരേഖയിൽനിന്ന് ഒമ്പത് കിലോമീറ്റർ മാത്രം അകലെ. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനും കാടുകളിൽ ജീവിക്കാനുമുള്ള പരിശീലനം നൽകുന്നു.

5, അബ്ബാസ് ക്യാപ് (കോട്ലി)

നിയന്ത്രണരേഖയിൽനിന്ന് 15 കിലോമീറ്റർ അകലെ. ലഷ്‌കറെ, അവരുടെ ചാവേർ ആക്രമണങ്ങൾക്കുള്ള പരിശീലനം നൽകുന്നത് ഇവിടെയാണ്. 15 ഭീകരരെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
6, സിർജാൽ ക്യാംപ് (സിയാൽകോട്ട്)
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ അകലെ. 2025 മാർച്ചിൽ അഞ്ചു ജമ്മു കശ്മിർ പൊലിസുകാരെ കൊലപ്പെടുത്തിയ ഭീകരർക്ക് ഇവിടെയായിരുന്നു പരിശീലനം നൽകിയിരുന്നത്.

7, മെഹ്‌മൂന ജോയ ക്യാംപ് (സിയാൽകോട്ട്)

അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 18 കിലോമീറ്റർ അകലെയുള്ള ഹിസ്ബുൽ മുജാഹിദീന്റെ ഏറ്റവും വലിയ ക്യാംപാണിത്. 2016ലെ പത്താൻകോട്ട് ആക്രമണത്തിനുള്ള പരിശീലനം ഇവിടെയായിരുന്നു.
8, മർകസ് ത്വയ്യിബ (മുറിദ്കെ)
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 20 കിലോമീറ്ററോളം അകലെ. 2008ലെ മുംബൈ ഭീകരാക്രമണത്തിനുള്ള പരിശീലനം ഇവിടെ വച്ചായിരുന്നു. അജ്മൽ കസബും ഡേവിഡ് ഹെഡ്ലിയുമെല്ലാം ഇവിടെ പരിശീലനം നേടിയവരാണ്.

9, മർകസു സുബ്ഹാനല്ല (ബഹവൽപൂർ)

അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെ. ജെയ്ഷെയുടെ ആസ്ഥാനം കൂടിയാണിത്. ഭീകര പരിശീലന കേന്ദ്രങ്ങളുടെ ഹെഡ്ക്വാട്ടേഴ്സ് കൂടിയാണിത്. ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നതു മുതൽ പരിശീലനം തുടങ്ങി ആക്രമണങ്ങൾക്കായി നിയോഗിക്കൽ വരെയുള്ള കാര്യങ്ങൾ ഇവിടെ നിന്നാണ്.


പഹൽഗാമിൽ പുരുഷൻമാരെ തെരഞ്ഞുപിടിച്ച് ഭീകരർ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകൾക്കുള്ള ആദരവായി 'ഓപറേഷൻ സിന്ദൂർ' എന്ന പേരിൽ നടത്തിയ പ്രത്യാക്രമണത്തിൽ ലഷ്‌കർ കമാൻഡർമാർ ഉൾപ്പെടെ 70ലേറെ പേർ കൊല്ലപ്പെട്ടു. 60 പേർക്കു പരുക്കുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ വീഴ്ത്തിയതായി പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇന്ത്യ തള്ളി.

ആക്രമണം സംബന്ധിച്ച് കേന്ദ്രസർക്കാർ വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വിശദീകരിച്ചു. അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജമ്മു കശ്മിരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ച ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിതെന്ന് വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷിക്കും വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി വ്യക്തമാക്കി. ഭീകരാക്രമണങ്ങളുടെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം.

ഇന്ത്യയുടെ ഓർക്കാപ്പുറത്തുള്ള പ്രഹരത്തിനുപിന്നാലെ പാകിസ്ഥാൻ കൂടുതൽ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളും പാകിസ്ഥാൻ അടച്ചിട്ടു. മേഖലയിലെ പ്രധാന രണ്ട് ആണവശക്തികൾ സംഘർഷത്തിലേർപ്പെട്ടതോടെ, ലോകരാജ്യങ്ങൾ ഇടപെടലുമായി രംഗത്തെത്തി. 

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങളും യു.എൻ അടക്കമുള്ള രാജ്യാന്തരവേദികളും ആവശ്യപ്പെട്ടു. ആക്രമണം സംബന്ധിച്ച് യു.എസും ബ്രിട്ടണും ഉൾപ്പെടെ 13 രാജ്യങ്ങൾക്ക് ഇന്ത്യ വിശദീകരണം നൽകി. സംഘർഷം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ മാത്രമെ ഇന്ത്യ ഇനിയും ആക്രമിക്കുകയുള്ളുവെന്നും നിലവിലെ സാഹചര്യങ്ങൾ ലോക രാജ്യങ്ങളെ അറിയിക്കുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി.   പൂഞ്ചിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാർ ആണ് കൊല്ലപ്പെട്ടത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  2 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  2 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  3 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  3 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  3 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  4 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  5 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  5 hours ago