
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ണായ നടപടിക്കൊരുങ്ങി കുവൈത്ത്. തൊഴില്‍ വിപണിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും ധനകാര്യ മന്ത്രാലയവും നിലവില്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുവൈത്തി യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും തൊഴില്‍വിപണിയിലെ പ്രധാനപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവരെ യോഗ്യരാക്കുന്നതിനുമായി പ്രത്യേക കേന്ദ്രങ്ങളും അക്കാദമികളും സ്ഥാപിക്കും. നന്നായി നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു പാര്‍ട്ടികളും സമ്മതിച്ചതായി വിശ്വസനീയമായ വൃത്തങ്ങള്‍ പത്രത്തോട് പറഞ്ഞു. ജനസംഖ്യാ ഘടന മാറ്റുന്നതിന് ഈ നടപടികള്‍ വളരെയധികം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സ്വകാര്യ മേഖലയെ ശക്തമായി പിന്തുണയ്ക്കുകയും രാജ്യത്തെ പ്രധാനപ്പെട്ട മേഖലകളില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും അതുവഴി സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ളതും ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്നതുമായ നിരവധി പദ്ധതികള്‍ ഗണ്യമായ സംഭാവന നല്‍കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആഗോള രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങള്‍ എണ്ണവിലയെ ബാധിക്കുന്നതിനാല്‍, സമ്പദ് വ്യവസ്ഥയുടെ സ്ഥിരത ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണ്.
സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ, സ്വകാര്യ മേഖലയെ സജീവമാക്കുന്നതിനും മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി മന്ത്രാലയം 2025/2026 ബജറ്റില്‍ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറേമ 2026/2027 ബജറ്റിലും കൂടുതല്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഏഷ്യയിലെ മുന്‍നിര കായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യമേഖലയ്ക്ക് കൈ കൊടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2028 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുബാറക് തുറമുഖ പദ്ധതി സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുമെന്ന് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ 'ഗള്‍ഫിന്റെ മുത്ത്' എന്നറിയപ്പെട്ടിരുന്ന കുവൈത്ത് ഇടക്കാലത്ത് പിന്നാക്കം പോയിരുന്നു. ഭാവിയില്‍ കുവൈത്തിനെ രത്നം എന്ന് ആളുകള്‍ വിളിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
പുതിയ നീക്കം നിലവില്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും കുവൈത്തില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
Indian expatriates, particularly Malayalis, face a significant setback as Kuwait is set to ramp up its naturalization efforts, impacting residency status for many foreign workers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 3 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 4 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 4 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 4 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 5 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 5 hours ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 5 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 5 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 5 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 5 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 6 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 6 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 6 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്നാഥ് സിങ്
National
• 6 hours ago
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം
National
• 8 hours ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• 8 hours ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• 8 hours ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• 8 hours ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• 6 hours ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 7 hours ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• 7 hours ago