HOME
DETAILS

മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍ 

  
Web Desk
May 15 2025 | 04:05 AM

Man Mauled to Death in Tiger Attack in Malappuram Adakkakundu

മലപ്പുറം: മലപ്പുറം അടക്കാക്കുണ്ടില്‍ കടുവയുടെ ആക്രമണം. യുവാവിന് ദാരുണാന്ത്യം. ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ ആണ് മരിച്ചത്. 
ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ടാപ്പിങ്ങിന് പോയ സമയത്ത് കടുവ അക്രമിക്കുയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു. എ.പി അനില്‍കുമാര്‍ എം.എല്‍.എയും സ്ഥലത്തെത്തിയിട്ടുണ്ട്. 

മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്നും കടുവയെ വെടിവെച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കടുവയെ പിടികൂടുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും ആവശ്യമുന്നയിച്ച പ്രതിഷേധക്കാര്‍ ഇങ്ങനെ എഴുതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂവെന്നും വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  5 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  5 days ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  5 days ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  5 days ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  5 days ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  5 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  5 days ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  5 days ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  5 days ago