HOME
DETAILS

ഇന്ത്യന്‍ ഭക്ഷണത്തെ പ്രശംസിച്ചും ഇന്ത്യയില്‍ കഴിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും വിദേശ ദമ്പതികള്‍

  
May 18 2025 | 03:05 AM

Foreign couple praises Indian food and says there is nothing they cant eat in India

 

ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ച് വിദേശദമ്പതികള്‍. അടുത്തിടെ ഇന്ത്യയിലേക്ക് താമസം മാറിയവരാണ് ഈ ദമ്പതികള്‍. ഇന്ത്യയില്‍ ഒന്നും തന്നെ കഴിക്കാന്‍ പറ്റാത്തതായി ഇല്ല എന്നാണ് വിദേശ ദമ്പതികളായ ഗുരുവും ലിയയും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പറഞ്ഞത്. വിദേശരാജ്യങ്ങളില്‍ പഴുത്താല്‍ മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ പോലും ഇന്ത്യയില്‍ പച്ചയ്ക്ക് ഉപയോഗിച്ചാണ് അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

സര്‍ഗാത്മകമായ ഭക്ഷണരീതി എന്നാണ് ഇവര്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളെയും ഭക്ഷണങ്ങളെയും വിശേഷിപ്പിച്ചത്. പഴുക്കാത്തതും പുളിയുള്ളതുമായ പച്ചമാങ്ങ അച്ചാറായി കഴിക്കുന്നതും പാകമാകാത്ത ചക്ക കറി വയ്ക്കുന്നതും പൂക്കളെ പോലും രുചികരമായ പക്കോഡകളാക്കി മാറ്റുന്നതും ഇന്ത്യന്‍ പാചകത്തിലെ സര്‍ഗാത്മകത തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യന്‍ ഫോളോവേഴ്‌സില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഒരാള്‍ കുറിച്ചത്, ഒരു ഇന്ത്യക്കാരന്‍ ആയിരുന്നിട്ടും ഇത്രയും സാധനങ്ങള്‍ ഒരു ദിവസം ഞാന്‍ പച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായില്ലെന്നും അത് അറിയാതെ തന്നെ പതിവായി ചെയ്യുകയാണെന്നുമായിരുന്നു.

അതേസമയം തന്നെ മറ്റു ചിലര്‍ കുറിച്ചത് ഇന്ത്യന്‍ ഭക്ഷണരീതി എന്ന് പറഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കരുതെന്നും ഇന്ത്യയിലും ഓരോ നാട്ടിലും അവരവരുടേതായ ഭക്ഷണരീതികളും ഉണ്ടെന്നുമാണ്. 

ഇവരുടെ പോസ്റ്റ് നിരവധി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ഇവരുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണമെന്നും അത് കൂടുതല്‍ കാലം ഇന്ത്യയില്‍ നില്‍ക്കുമ്പോള്‍ മനസ്സിലാകുമെന്നും അഭിപ്രായപ്പെട്ടവര്‍ നിരവധിയാണ്. ഏതായാലും പോസ്റ്റ് വളരെ വേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

Kerala
  •  10 hours ago
No Image

ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി 

Kerala
  •  11 hours ago
No Image

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

National
  •  11 hours ago
No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  11 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  11 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  12 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  13 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  14 hours ago