HOME
DETAILS

ഓട്‌സ് ഹെല്‍ത്തി ഫുഡ്  ആണോ..?  എന്നാല്‍ ഇത്തരം ആളുകള്‍ ഓട്‌സ് കഴിക്കാന്‍ പാടില്ല  

  
May 18 2025 | 05:05 AM

Is oats a healthy food But these people should not eat oats

 

ഓട്‌സ് വളരെ കാലമായി പ്രഭാതഭക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ് കൂടുതല്‍ ആളുകളും. മാത്രമല്ല ഹെല്‍ത്തി ഡയറ്റ് നോക്കുന്നവരുടെ പ്രിയപ്പെട്ട ആഹാരവുമാണ് ഓടിസ്. അതിന്റെ പോഷകഗുണങ്ങളും നിരവധിയാണ്. എന്നാല്‍ ഇത്രയും ആരോഗ്യഗുണങ്ങളുള്ള ഓട്‌സ് എല്ലാവര്‍ക്കും അനുയോജ്യമല്ല. ചിലര്‍ക്ക് ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാം. അല്ലെങ്കില്‍ പ്രതികൂല ആരോഗ്യാവസ്ഥകളിലേക്കു നയിച്ചേക്കാം. 

എന്തൊക്കെയാണ് ഓട്‌സിന്റെ ഗുണങ്ങള്‍

നാരുകള്‍, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നീ പോഷകങ്ങളാല്‍ സമ്പന്നമാണ് ഓട്‌സ്. വീക്കം തടയുന്ന അവെനന്‍ത്രമൈഡുകള്‍ പോലുളള ആന്റിഓക്‌സിഡന്റുകളും അവയിലുണ്ട്. ഹൃദയാരോഗ്യത്തിനും ദഹനത്തിനും സഹായിക്കുന്നു. 

OATS.jpg



ഓട്‌സിലെ ലയിക്കുന്ന നാരായ ബീറ്റാ ഗ്ലൂക്കന്റെ ഉയര്‍ന്ന അളവ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗസാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു. നാരുകളുടെ മികച്ച ഉറവിടമായ ഓട്‌സ് ആരോഗ്യകരമായ ദഹനത്തിനും മലവിസര്‍ജനത്തിനും സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗ്ലൈസമിക് സൂചിക കുറവായ ഓട്‌സിനു കഴിയുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ക്ക് പഞ്ചസാര നിയന്ത്രിക്കുന്നതിനാല്‍ ഇവര്‍ക്കും ഗുണം ചെയ്യും. അതുപോലെ നാരുകളും പ്രോട്ടീനും ഉയര്‍ന്ന അളവിലുള്ള ഓട്‌സ് വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഓട്‌സ് അനുയോജ്യമല്ലാത്തവരും ഉണ്ട്. ഇത്തരക്കാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. 

ഓട്‌സ് കഴിക്കാന്‍ പാടില്ലാത്തവര്‍ 

അവനാലിന്‍ എന്നാണ് ഓട്‌സിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ പേര്. അവനാലിന്‍ പ്രോട്ടീന്‍ ചിലരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി പറയപ്പെടുന്നു. ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ കാണാറുണ്ട്. 

പാലിലോ വെള്ളത്തിലോ ഓട്‌സ് വേവിക്കാവുന്നതാണ്. എന്നാല്‍ കൂടുതല്‍ അളവില്‍ പാല്‍ ചേര്‍ക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാം. 

 

OAT2.jpg

അലര്‍ജി ഉള്ളവര്‍ക്ക്

ചിലര്‍ക്ക് ഓട്‌സ് കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ വരാറുണ്ട്. ഓട്‌സ് ഗ്ലൂട്ടന്‍ ഫ്രീ ആണ്. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹനപ്രശ്‌നങ്ങളും അലര്‍ജി റിയാക്ഷന്‍സും വരാനുള്ള സാധ്യത കൂട്ടുന്നു.

ചിലര്‍ക്ക് ചര്‍മം ചൊറിച്ചില്‍ , ശ്വാസം കിട്ടാത്ത അവസ്ഥ, വയര്‍ വീര്‍ക്കല്‍ പോലുളള അസ്വസ്ഥതകളിലേക്കു നയിച്ചേക്കാം. നാരുകള്‍ ധാരാളമടങ്ങിയതിനാല്‍ തന്നെ വയര്‍വേദന, ഗ്യാസ് എന്നീ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. 

കിഡ്‌നി രോഗങ്ങള്‍

ഫോസ്ഫറസ് ഓട്‌സില്‍ പൊതുവെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കിഡ്‌നി രോഗങ്ങള്‍ക്കു കാരണമാവും. കിഡ്‌നി രോഗമുള്ളവര്‍ ഓട്‌സ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

Kerala
  •  9 hours ago
No Image

ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി 

Kerala
  •  10 hours ago
No Image

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

National
  •  10 hours ago
No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  10 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  10 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  11 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  12 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  13 hours ago