HOME
DETAILS

ഫോര്‍ബ്‌സ് പട്ടിക: ലോകത്തിലെ ഏറ്റവും ധനികനായ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; നേട്ടത്തിലെത്തുന്നത് തുടര്‍ച്ചയായ മൂന്നാം തവണ

  
May 18 2025 | 07:05 AM

Cristiano Ronaldo Tops Forbes List Again Worlds Highest-Paid Athlete for Third Consecutive Year

ലോകത്തിലെ ഏറ്റവും ധനികനായ കായികതാരമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ 275 ദശലക്ഷം ഡോളര്‍ (2356 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെയാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനം നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഫോബ്‌സ് പട്ടികയില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തെത്തുന്നത്.

അര്‍ജന്റീനയുടെ ലിയോണല്‍ മെസി (135 ദശലക്ഷം ഡോളര്‍), ബാസ്‌കറ്റ്‌ബോള്‍ താരങ്ങളായ ലിബ്രോണ്‍ ജെയിംസ് (133.8 ദശലക്ഷം) സ്റ്റീഫന്‍ കറി (156 ദശലക്ഷം) എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. ബോക്‌സിംഗ് താരം ടൈസണ്‍ ഫ്യൂറി 146 ദശലക്ഷം ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി.

റൊണാള്‍ഡോയെയും മെസിയെയും കൂടാതെ പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയാണ്. 104 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ബെന്‍സേമ എട്ടാം സ്ഥാനത്താണമ്. ജാപ്പനീസ് ബേസ്‌ബോള്‍ താരം ഷോഹെയ് ഓട്ടാനി (102.5 ദശലക്ഷം), എന്‍ബിഎ താരം കെവിന്‍ ഡുറാന്റ് (101.4 ദശലക്ഷം) എന്നിവരും ടോപ് 10ല്‍ ഇടം നേടി.

ടോപ് 10 കായികതാരങ്ങള്‍:

1) ക്രിസ്റ്റിയാനോ റൊണാള്‍ഡോ (ഫുട്‌ബോള്‍) 275 ദശലക്ഷം ഡോളര്‍

2) സ്റ്റീഫന്‍ കറി (ബാസ്‌കറ്റ്‌ബോള്‍)  156 ദശലക്ഷം ഡോളര്‍

3) ടൈസണ്‍ ഫ്യൂറി (ബോക്‌സിംഗ്) 146 ദശലക്ഷം ഡോളര്‍

4) ഡാക് പ്രെസ്‌കോട്ട് (അമേരിക്കന്‍ ഫുട്‌ബോള്‍) 137 ദശലക്ഷം ഡോളര്‍

5) ലിയോണല്‍ മെസി (ഫുട്‌ബോള്‍) 135 ദശലക്ഷം ഡോളര്‍

6) ലിബ്രോണ്‍ ജെയിംസ് (ബാസ്‌കറ്റ്‌ബോള്‍) 133.8 ദശലക്ഷം ഡോളര്‍

7) ജുവാന്‍ സോട്ടോ (ബേസ്‌ബോള്‍) 114 ദശലക്ഷം ഡോളര്‍

8) കരിം ബെന്‍സേമ (ഫുട്‌ബോള്‍) 104 ദശലക്ഷം ഡോളര്‍

9) ഷോഹെയ് ഒഹ്താനി (ബേസ്‌ബോള്‍) 102.5 ദശലക്ഷം ഡോളര്‍

10) കെവിന്‍ ഡ്യൂറന്റ് (ബാസ്‌കറ്റ് ബോള്‍) 101.4 ദശലക്ഷം ഡോളര്‍

 

Cristiano Ronaldo has claimed the top spot on Forbes' list of the world's highest-paid athletes for the third year in a row, earning a staggering $275 million (₹2,356 crore). The Portuguese football icon outshone rivals like Lionel Messi, LeBron James, and Stephen Curry. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറലായി സഊദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദി ആംഗ്യം; ഇമോജിയാകാന്‍ എംബിഎസിന്റെ മില്യണ്‍ ഡോളര്‍ റിയാക്ഷന്‍

Saudi-arabia
  •  an hour ago
No Image

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും

Kerala
  •  2 hours ago
No Image

ആശാ സമരം നൂറാം ദിനത്തിലേക്ക്;  ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം

Kerala
  •  2 hours ago
No Image

ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  2 hours ago
No Image

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

uae
  •  3 hours ago
No Image

കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത

Kerala
  •  3 hours ago
No Image

തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു

Kerala
  •  3 hours ago
No Image

അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra

latest
  •  4 hours ago
No Image

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  4 hours ago