HOME
DETAILS

മെയ്സ് ( MACE) അലുംനി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു.

  
May 18 2025 | 11:05 AM

MACE Alumni Association Celebrates Silver Jubilee

മസ്കറ്റ് : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ഒമാനിലെ കൂട്ടായ്മയായ മെയ്സ് (MACE) അലുംനി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഒമാൻ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് വെള്ളിയാഴ്ച നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. എം എ കോളേജ് പ്രിൻസിപ്പാൽ ഡോക്ടർ ബോസ്സ് മാത്യു ജോസ് പരിപാടി ഉൽഘാടനം ചെയ്തു. എഞ്ചിനീയർ റിയാസ് മുഹമ്മദ്‌, എഞ്ചിനീയർ ചന്ദ്രലാൽ, എഞ്ചിനീയർ ജീന സുബിൻ, അസോസിയേഷൻ ഓഫ് മെയ്സ് അലുംനി ചാപ്റ്റേഴ്സ് പ്രതിനിധി എഞ്ചിനീയർ ജോൺ ഇമ്മാനുവൽ, എന്നിവർ സംസാരിച്ചു. മെയ്സ് അലുംനി അസോസിയേഷൻ ഒമാൻ പ്രസിഡന്റ് ബെന്നി ജോസഫ് സ്വാഗതവും സിൽവർ ജൂബിലി ചെയർമാൻ എഞ്ചിനീയർ ജോസഫ് പി ജെ നന്ദിയും പറഞ്ഞു.  മെയ്സ് (MACE) അംഗങ്ങളുടെ കുടുംബങ്ങൾ പങ്കെടുത്ത വിവിധ കലാ സാഹിത്യ പരിപാടികളും രൂപ രേവതിയുടെയും സംഘത്തിന്റെയും സെലിബ്രിറ്റി പരിപാടിയും, രാഗ റയറ്റ് ന്റെ ബാന്റ് പെർഫോമൻസും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. മെയ്സ് (MACE) അലുംനി അംഗങ്ങളെ കൂടാതെ കേരളത്തിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലെ പൂർവ വിദ്യാർത്ഥികളുടെ പ്രതിനിധികൾ ഉൾപ്പെടെ 250 ഓളം ആളുകൾ പരിപാടികളിൽ സംബന്ധിച്ചു.  ഒമാനിൽ റോഡ്, വിമാനത്താവളം, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷൻ, പെട്രോളിയം മേഖലകളിൽ ഉൾപ്പെടെ ആദ്യകാലം മുതലേ വികസനത്തിന് ചുക്കാൻ പിടിച്ച നിരവധി എൻജിനീയറിങ് വിദഗ്ദരാണ്  25 വർഷത്തോളം മെയ്സ് (MACE) അലുംനി കൂട്ടായ്മയിൽ ഭാഗമായിട്ടുള്ളത്.

The Alumni Association of Mar Athanasius College of Engineering (MACE) celebrated its Silver Jubilee, marking 25 years of achievements, networking, and contributions to the engineering community. The event brought together graduates, faculty, and industry leaders for a memorable reunion. Stay tuned for highlights and future alumni initiatives!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  17 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  17 hours ago
No Image

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

National
  •  17 hours ago
No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  17 hours ago
No Image

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

National
  •  17 hours ago
No Image

കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന്‌ എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  18 hours ago
No Image

അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി

Football
  •  19 hours ago
No Image

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

Kerala
  •  19 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍

National
  •  19 hours ago