HOME
DETAILS

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

  
Web Desk
May 20 2025 | 15:05 PM

Supreme Court May Stay Controversial Waqf Act Provisions Says Strong Reason Exists

ന്യൂഡല്‍ഹി: ശക്തമായ കാരണമുണ്ടെങ്കില്‍ വിവാദമായ വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുമെന്ന് സൂചനനല്‍കി സുപ്രിംകോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്‌റ്റേചെയ്യുന്ന വിഷയത്തില്‍ ഇന്ന് നടന്ന ഇടക്കാല വിധിക്കായുള്ള വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. എല്ലാ നിയമത്തിനും അനുകൂലമായി ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ട്. ഇടക്കാല ആശ്വാസം വേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ വളരെ ശക്തവും വ്യക്തവുമായ ഒരു കേസ് ഉന്നയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ഇതിനും ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രഥമദൃഷ്ട്യാ തന്നെ ശക്തമാണ് കേസെന്നായിരുന്നു ഇതിന് മുസ്ലിംപക്ഷത്തിന്റെ വാദത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും സിബല്‍ അറിയിച്ചു. വഖ്ഫ് ഭേദഗതിക്കെതിരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ കപില്‍ സിബലിനെക്കൂടാതെ സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി, പ്രമുഖ നിയമജ്ഞരായ രാജീവ് ധവാന്‍, സി.യു സിങ്, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ശക്തമായ വാദമാണ് ഇന്ന് ഉന്നയിച്ചത്. 

കേസ് പരിഗണിക്കവെ, വാദം മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് നിശ്ചയിച്ച മൂന്ന് വിഷയങ്ങളില്‍ പരിമിതപ്പെടുത്തണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്രം നല്‍കിയ മറുപടി സത്യവാങ്മൂലം ഈ മുന്ന് വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നായിരുന്നു മേത്തയുടെ വാദം. എന്നാല്‍, ഇതിനെ കപില്‍ സിബലും അഭിഷേക് സിങ് വിയും ശക്തമായി എതിര്‍ത്തു. ഭാഗികമായി വാദം കേള്‍ക്കല്‍ പദ്ധതി പറ്റില്ലെന്ന് ഇരുവരും വ്യക്തമാക്കി. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാതിരുന്നതോടെ നാളെ വീണ്ടും വാദം തുടരാനും തീരുമാനിച്ചു. പ്രധാനമായും കേന്ദ്രസര്‍ക്കാരിന്റെ വാദമാകും നാളെ കോടതി കേള്‍ക്കുക.

The Supreme Court of India stated it may stay the controversial provisions of the Waqf Act if a strong reason is presented. Senior advocate Kapil Sibal, representing one of the petitioners, asserted that there is a “very strong reason” to challenge these provisions, indicating potential overreach and unconstitutionality in the current form of the Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  12 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  12 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  12 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  13 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  13 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  13 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  13 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  13 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  14 hours ago
No Image

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  14 hours ago