HOME
DETAILS

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

  
Web Desk
May 20 2025 | 16:05 PM

Abhishek Singhvi Cites Samastha Affidavit to Challenge Centres Stand in Waqf Act Case

ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി മുമ്പാകെ വാദംകേള്‍ക്കവെ, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വി. 2013 ന് ശേഷം വഖ്ഫ് സ്വത്തുക്കളില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്നും അത് അന്യായമായി മറ്റു സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് തട്ടിയെടുത്തത് മൂലമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനുള്ള മറുപടി കേസിലെ ആദ്യഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലുണ്ടെന്ന് അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വസ്തുകള്‍ വളച്ചൊടിക്കുകയാണെന്നും കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 104 ശതമാനം വര്‍ദ്ധനവ് വഖ്ഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്നും വാദത്തിനിടെയാണ് സമസ്തയുടെ അധിക സത്യവാങ്മൂലം ഉദ്ധരിച്ച് സിങ് വി അറിയിച്ചു.

2013 ലെ ഭേദഗതി നിയമത്തിന് മുമ്പ് ദേശീയ തലത്തില്‍ വഖഫ് ഭൂമിയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. അതുവരെ സംസ്ഥാനങ്ങളിലെ കണക്കുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ 2013 ല്‍ ദേശിയ തലത്തില്‍ ഏകീകൃത പോര്‍ട്ടല്‍ രൂപീകൃതമാകുകയും സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ വഖ്ഫ് ഭൂമിയുടെ പൊതുവായ കണക്ക് ദേശീയ തലത്തില്‍ ലഭിച്ചു. ഒന്നിലധികം ഭൂമിയിലുള്ള ഒറ്റ സ്വത്തിനെ ഒരു വഖ്ഫ് സ്വത്തായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പോര്‍ട്ടല്‍ വന്നതോടെ അത് അതിന്റെ ഓരോ ഭൂമിയുടെയും ആധാരം പ്രത്യേകമാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഭൂമിയുടെ എണ്ണം കൂടി.

ഇത് വളച്ചൊടിച്ച് സ്വത്ത് കയ്യടക്കലായി കാട്ടുകയാണ് കേന്ദ്രം ചെയ്തതെന്നും സമസ്തയുടെ അധിക ഹരജി ചൂണ്ടിക്കാട്ടി സിങ് വി വാദിച്ചു. എല്ലാ മതങ്ങളിലും വഖ്ഫ് പോലുള്ള സംവിധാനങ്ങളുണ്ട്. ചാരിറ്റി നല്‍കുമ്പോള്‍ 5 വര്‍ഷമോ 10 വര്‍ഷമോ ആ മതം ആചരിച്ചതിന് തെളിവ് ചോദിക്കുന്ന മറ്റ് ഏത് മതമാണുള്ളത്. പുതിയ ഭേദഗതിയിലെ വ്യവസ്ഥകള്‍ ആരാധനാലയ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സിങ് വി വാദിച്ചു.

നേരത്തെ, ശക്തമായ കാരണമുണ്ടെങ്കില്‍ വിവാദമായ വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുമെന്ന് വാദത്തിനിടെ സുപ്രിംകോടതി സൂചനനല്‍കിയിരുന്നു. നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്‌റ്റേചെയ്യുന്ന വിഷയത്തില്‍ ഇന്ന് നടന്ന ഇടക്കാല വിധിക്കായുള്ള വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. എല്ലാ നിയമത്തിനും അനുകൂലമായി ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ട്. ഇടക്കാല ആശ്വാസം വേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ വളരെ ശക്തവും വ്യക്തവുമായ ഒരു കേസ് ഉന്നയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ഇതിനും ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രഥമദൃഷ്ട്യാ തന്നെ ശക്തമാണ് കേസെന്നായിരുന്നു ഇതിന് മുസ്ലിംപക്ഷത്തിന്റെ വാദത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും സിബല്‍ അറിയിച്ചു. വഖ്ഫ് ഭേദഗതിക്കെതിരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ കപില്‍ സിബലിനെയും അഭിഷേക് മനു സിങ് വിയെയും കൂടാതെ പ്രമുഖ നിയമജ്ഞരായ രാജീവ് ധവാന്‍, സി.യു സിങ്, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ശക്തമായ വാദമാണ് ഇന്ന് ഉന്നയിച്ചത്.

Senior advocate Abhishek Singhvi countered the central government’s stance on the Waqf Act before the Supreme Court, referencing an affidavit filed by the Kerala-based Sunni organisation Samastha Kerala Jamiyyathul Ulama. Singhvi argued that the Samastha affidavit highlights constitutional flaws in the Act’s contested provisions, bolstering the petitioners’ call for a stay.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  12 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  13 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  14 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  15 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  15 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  15 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  18 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  18 hours ago