HOME
DETAILS

സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം

  
May 19 2025 | 04:05 AM

Dubai Offers Gaming Visa for Gamers Heres What You Need to Know

ദുബൈ: നിങ്ങളുടെ ഗെയിമിംഗ് കരിയര്‍ അടുത്ത ലെവലിലേക്ക് എത്തിക്കാനും ദുബൈയുടെ വളര്‍ന്നു വരുന്ന ഇ-സ്‌പോര്‍ട്‌സ് മേഖലയില്‍ ഭാഗമാകാനും ആഗ്രഹിക്കുന്നുണ്ടോ? ഗെയിമിംഗ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദുബൈയുടെ 10വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ നേടാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 

ദുബൈ ഗെയിമിംഗ് പ്രോഗ്രാം 2033 

ദുബൈ ഭരണാധികാരിയും, ഉപ പ്രധാനമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ആരംഭിച്ച ഈ പദ്ധതിയില്‍, 'സംസ്‌കാരം-കല' വിഭാഗത്തില്‍ ഗെയിമര്‍മാര്‍ക്ക് 10വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നു. ഈ വിസ ഉപയോഗിച്ച് നിങ്ങള്‍ക്ക് ദുബൈയില്‍ താമസിക്കാനും ജോലി ചെയ്യാനും നഗരത്തിന്റെ വളര്‍ന്നുവരുന്ന ഇ-സ്‌പോര്‍ട്‌സ് മേഖലയില്‍ സംഭാവന ചെയ്യാനും കഴിയും.

വ്യവസ്ഥകള്‍

1) അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം.

2) ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിംഗ് 2033, ദുബൈ കള്‍ച്ചര്‍ എന്നിവയ്ക്ക് കാരണം നല്‍കാതെ തന്നെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അവകാശം ഉണ്ട്.

3) അപേക്ഷകര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കമ്പനികളില്‍ നിന്നോ സേവന കേന്ദ്രങ്ങളില്‍ നിന്നോ ഉള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.

ആവശ്യമായ രേഖകള്‍

1) നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് (താമസാനുമതിയും ഐഡി കാര്‍ഡും അതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു)

2) നിങ്ങളുടെ പ്രൊഫഷണല്‍ സിവി

3) കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വീഡിയോ ഗെയിം വ്യവസായത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ / പ്രോജക്ടുകള്‍ എന്നിവയുടെ പോര്‍ട്ട്‌ഫോളിയോ (സിവിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍)

4) കവര്‍ ലെറ്റര്‍

അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം

https://dubaigaming.gov.ae/gamingresidency എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഗെയിമിംഗ് വിസക്കുള്ള അഭ്യര്‍ത്ഥന ഫോം പൂരിപ്പിക്കുക.

1) വ്യക്തിഗത വിവരങ്ങള്‍

മുഴുവന്‍ പേര്
ലിംഗഭേദം
താമസ സ്ഥലം
ദേശീയത
പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് ഇഷ്യൂ, കാലഹരണ തീയതി

താമസസ്ഥലം - ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങളുടെ എമിറേറ്റ് തിരഞ്ഞെടുക്കുക. നിങ്ങള്‍ യുഎഇയില്‍ താമസിക്കുന്നില്ലെങ്കില്‍, ഞാന്‍ യുഎഇ നിവാസിയല്ല എന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക.

എമിറേറ്റ്‌സ് ഐഡി
മൊബൈല്‍ നമ്പര്‍
ഇമെയില്‍ വിലാസം

വിദ്യാഭ്യാസം - ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

നിങ്ങളുടെ നിലവിലെ ജോലി നല്‍കുക.

ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് സാംസ്‌കാരികവും സൃഷ്ടിപരവുമായ ഫീല്‍ഡ് തിരഞ്ഞെടുക്കുക.
 
ഈ ഉപവിഭാഗങ്ങളില്‍ നിന്ന് പ്രസക്തമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക: ഗെയിം പ്രൊഡ്യൂസര്‍, ഡിസൈനര്‍, ഡെവലപ്പര്‍, ഗെയിംസ് പബ്ലിഷിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ്, വീഡിയോ ഗെയിംസ് എഡ്യൂക്കേറ്റര്‍, ആനിമേഷന്‍ ആന്‍ഡ് ഇല്ലസ്‌ട്രേഷന്‍.

തുടര്‍ന്ന്, നിങ്ങളുടെ പ്രൊഫൈലിലേക്ക് സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നല്‍കുക. കുറഞ്ഞത് ഒരു ഫീല്‍ഡെങ്കിലും പൂരിപ്പിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ലിങ്ക് ചേര്‍ക്കുക.

2) കരിയര്‍ വിവരങ്ങള്‍
 
3) ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക

4) സബ്മിറ്റ്

ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അപേക്ഷയിലെ വിശദാംശങ്ങള്‍ സ്ഥിരീകരിച്ച് 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഇമെയില്‍ വഴി നിങ്ങളെ അറിയിക്കും.

ദുബൈ കള്‍ച്ചറില്‍ നിന്ന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ അപേക്ഷയുമായി മുന്നോട്ട് പോകാം.

Dubai has introduced a gaming visa, allowing gamers to stay in the city for a specific period. To apply, gamers need to meet certain requirements and follow a straightforward process. This initiative aims to attract gaming talent and enthusiasts to Dubai, promoting its growing gaming industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago