HOME
DETAILS

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates

  
May 19 2025 | 01:05 AM

Gaza invasion Live Updates Israeli strikes batter Gaza hospitals as brutal siege bombing intensify

ഗസ്സ: ഒരുഭാഗത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ചയും മറുഭാഗത്ത് കൂട്ടക്കുരുതിയും തുടരുന്നതിനിടെ, ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. വടക്കന്‍, തെക്കന്‍ ഗസ്സയിലുടനീളം ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ നിരന്തര ബോംബാക്രമണത്തില്‍ 135 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍മവാസി അഭയാര്‍ഥി ക്യാംപില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പമാണ് സയണിസ്റ്റ് സൈന്യം കരയാക്രമണവും തുടങ്ങിയത്.

ആക്രമണം കനത്തതോടെ വടക്കന്‍ ഗസ്സയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനരഹിതമായെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ കീഴടക്കാന്‍ ''ഓപറേഷന്‍ ഗിഡിയന്‍സ് ചാരിയറ്റ്‌സ്'' എന്ന പേരില്‍ കനത്ത ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ആക്രമണത്തില്‍ കഴിഞ്ഞ ആഴ്ച മാത്രം 464 പേരാണ് കൊല്ലപ്പെട്ടത്. ഇതുള്‍പ്പെടെ ഗസ്സയ്‌ക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 53,339 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 121,034 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 61,700 ല്‍ കൂടുതലാണെന്നാണ് ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിക്കുന്നത്.

ഗസ്സയില്‍ വെടിനിര്‍ത്തലിനായി സമ്മര്‍ദം തുടരുമെന്ന് കഴിഞ്ഞദിവസം ബാഗ്ദാദില്‍ നടന്ന അറബ് ലീഗ് വാര്‍ഷിക ഉച്ചകോടി വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുമെന്നും അറബ് ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായി കരാറിന് തയാറാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ദോഹയില്‍ സമാധാന ചര്‍ച്ച നടത്തുന്ന ഇസ്‌റാഈല്‍ സംഘം ഹമാസുമായുള്ള ഒരു കരാറിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഞായറാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ബന്ദികളുടെയും മോചനം, ഹമാസിന്റെ നിരായുധീകരണവും നേതാക്കളെ നാടുകടത്തലും തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു സമഗ്ര കരാറാണ് ഇസ്‌റാഈല്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

While ceasefire talks continue on one side and massacres continue on the other, Israel has launched a ground offensive in Gaza. Israel's continuous bombardment of northern and southern Gaza yesterday killed 135 Palestinians. 36 people were killed in the Al-Mawasi refugee camp alone. At the same time, the Zionist army also launched a ground offensive.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  a day ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  a day ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  a day ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  a day ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  a day ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  2 days ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  2 days ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  2 days ago