HOME
DETAILS

ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു.

  
May 19 2025 | 01:05 AM

Darul Quran Higher Secondary Madrasa Celebrates Silver Jubilee

സൂർ- പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയവുമായി സൂറിൽ നാല് പതിറ്റാണ്ട് കാലമായി ജനമനസ്സുകളിൽ സ്തുതർഹമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്ന സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ  പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസയുടെ 25-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

ശരീഅത്ത് നിയമങ്ങൾ അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെ ബാധ്യതയാണ്, അതിനെതിരെയുള്ള പ്രവർത്തനങ്ങൾ അനുവദിച്ചു കൊടുക്കാൻ പാടില്ലായെന്നും എല്ലാവരും ഐക്യത്തിലും സൗഹാർദത്തിലും വർത്തിക്കണമെന്നും മുൻകാലങ്ങളിലെ മഹത്തുക്കൾ കാണിച്ച മാതൃക പിൻപറ്റണമെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. മദ്റസയിൽ സമസ്ത നടപ്പിലാക്കിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു. കാലത്തിനനുസരിച്ചുള്ള മദ്റസ സംവിധാനം പ്രോൽസാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

ഇബ്റാഹീം ബ്നു അദ്ഹം (റ) മഖാം സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. കമ്മിറ്റി പ്രസിഡൻ്റ് യു പി മുഹിയുദ്ധീൻ മുസ്‌ലിയാർ അധ്യക്ഷനായി. പ്രമുഖ  വാഗ്മിയും പണ്ഡിതനുമായ അൽ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സ്വദർ മുഅല്ലിം ബശീർ ഫൈസി ആമുഖ പ്രഭാഷണവും ഹാഫിള് ഫൈസൽ ഫൈസി ഖിറാഅത്തും നടത്തി. വിശിഷ്ടാതിഥി അബ്ദുൽ ഗഫൂർ ഫൈസി, ഔഖാഫ് പ്രതിനിധി ശൈഖ് സ്വലാഹ് അൽ മുഖൈനി , മസ്ജിദ് ഇമാം ശൈഖ് സ്വലാഹ് മിസ്റ്, ഒമാൻ എസ്.ഐ.സി പ്രസിഡൻ്റ് അൻവർ ഹാജി, മസ്ക്കത്  റൈഞ്ച് സെക്രട്ടറി ഇമ്പിച്ചാലി മുസ്‌ലിയാർ, ചെയർമാൻ യൂസുഫ് മുസ്‌ലിയാർ, ഒമാൻ എസ്.കെ.എസ് എസ് എഫ് പ്രസിഡൻ്റ് ശാക്കിർ ഫൈസി, ട്രഷറർ ശരീഫ് തിരൂർ, സഈദ് അലി ദാരിമി, ഹാഫിള് അബൂബക്കർ സിദീഖ് മൗലവി, ഹാഫിള് ശംസുദ്ധീൻ മൗലവി, സൈനുദ്ധീൻ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി, ശംസുദ്ധീൻ ബാഖവി ഇബ്റ,  മുസ്ഥഫ നിസാമി സിനാവ്, സുനീർ ഫൈസി ബർക്ക, അബ്ദുൽ ലത്തിഫ് മുസ് ലിയാർ, സലീം കോർണിഷ്, ഹാഷിം ഫൈസി റൂവി, സത്താർ ബുആലി, സൈദ് നെല്ലായ, അബ്ദുൽ റസാഖ് പേരാമ്പ്ര തുടങ്ങി ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ജൂബിലി ആഘോഷ സ്പ്ലിമെൻ്റ്, ഒമാൻ എസ്ഐ.സി വിവിധ കർമ്മ പദ്ധതികൾ, പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയതക്കമുള്ള കുട്ടികളെ ആധരിക്കൽ  നടന്നു. മദ്റസ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും കമ്മിറ്റി ജനറൽ സെക്രട്ടറി ആബിദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

The Darul Quran Higher Secondary Madrasa recently concluded its Silver Jubilee celebrations, marking 25 years of dedication to Islamic education and community service. The event highlighted the institution's commitment to nurturing students' spiritual and academic growth, and featured various activities and ceremonies to commemorate this milestone [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും

Kerala
  •  a day ago
No Image

ആശാ സമരം നൂറാം ദിനത്തിലേക്ക്;  ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം

Kerala
  •  a day ago
No Image

ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  a day ago
No Image

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

uae
  •  a day ago
No Image

കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത

Kerala
  •  a day ago
No Image

തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു

Kerala
  •  a day ago
No Image

അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra

latest
  •  a day ago
No Image

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

Kerala
  •  a day ago