HOME
DETAILS

കവര്‍ച്ചക്കായി വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി; മരുമകളും സഹോദരിയും പിടിയില്‍

  
May 19 2025 | 01:05 AM

Woman Assualted for Robbery Daughter-in-Law and Sister Arrested

നെല്ലാക്കോട്ട (ഗൂഡല്ലൂർ): നെല്ലാക്കോട്ട കൂവച്ചോല വീരപ്പന്‍ കോളനിയിലെ മൈമൂനയുടെ കൊലപാതകത്തില്‍ മരുമകളും സഹോദരിയും പിടിയില്‍. മരുമകള്‍ ഖൈറുന്നിസ (34), അനുജത്തി ഹസീന (30) എന്നിവരാണ് പിടിയിലായത്. ഭര്‍തൃമാതാവിന്റെ ആറു പവന്‍ സ്വര്‍ണം കവരാനാണ് ഇരുവരും ചേര്‍ന്ന് അരുംകൊല നടത്തിയതെന്നാണ് നിഗമനം. വെള്ളിയാഴ്ച് ഇരുവരും വീട്ടിലെത്തി മൈമൂനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രഷര്‍ കുക്കറടക്കം ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം സംശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മൈമൂനയുടെ മൃതദേഹത്തില്‍ മാരക മുറിവുകളുണ്ടാക്കി. ചെവിയടക്കം മുറിച്ച നിലയിലായിരുന്നു. മൈമൂനയുടെ ഖബറടക്കത്തിനു പിന്നാലെ ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

ഹസീനയുടെ ഭര്‍ത്താവ് ലഹരിക്കേസില്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് മൈമൂനയെ കൊലപ്പെടുത്തിയതെന്നാണ്  സൂചന. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിൽ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും വീടുകയറി കച്ചവടം നടത്തുന്നവരിലേക്കും സംശയനിഴല്‍ നീണ്ടു. എന്നാല്‍, കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പുതന്നെ പൊലിസ് യഥാർഥ പ്രതികളിലേക്കെത്തി. അറസ്റ്റ് ഇന്നലെ രാത്രി എട്ടരയോടെയാണ് രേഖപ്പെടുത്തിയത്. കൂവച്ചോല മുഹമ്മദിന്റെ ഭാര്യ മൈമൂന (55)യെയാണ് വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ അടുക്കളഭാഗത്ത് മുഖത്തും മറ്റു ഭാഗത്തും പരുക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. 
ദേവര്‍ഷോല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മുഹമ്മദ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഭാര്യയെ നിരവധി തവണ വിളിച്ചിട്ടും മറുപടിയില്ലാതായതോടെ അയല്‍വാസികളെയും വിളിച്ചുനടത്തിയ പരിശോധനയിലാണ് രക്തത്തില്‍ മുങ്ങിയ നിലയില്‍ കണ്ടത്. നെല്ലകോട്ട പൊലിസും ദേവാല ഡിവൈ.എസ്.പിയും സ്ഥലത്തെത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ഊട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

A shocking incident unfolded when a woman was brutally murdered in her home for robbery. The accused, her daughter-in-law and sister, were apprehended by the authorities. The investigation revealed a disturbing motive behind the heinous crime, leaving the community in shock and grief.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  11 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  11 hours ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  12 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  12 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  12 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  13 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  13 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  14 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  14 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  14 hours ago