
85000 രൂപ വരെ ശമ്പളം, കേരളത്തിലും ഒഴിവുകള്‍; ഡിഗ്രിക്കാരെ എസ്ബിഐ വിളിക്കുന്നു; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി മെയ് 29

ബാങ്കിംഗ് മേഖലയിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,964 ഒഴിവുകളാണുള്ളത്. ഇതിൽ 2,600 നിലവിലെ ഒഴിവുകളും 364 ബാക്ക്‌ലോഗ് ഒഴിവുകളുമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 മെയ് 29 ആണ്.
അമരാവതി, ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ഭുവനേശ്വർ, ചണ്ഡിഗഢ്, ലഖ്നൗ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാറ്റ്ന, തിരുവനന്തപുരം എന്നീ സർക്കിളുകളിലാണ് ഒഴിവുകൾ ലഭ്യമായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ സർക്കിളിനുള്ളിലെ ശാഖകളിൽ പ്രവർത്തിക്കേണ്ടിവരും.
യോഗ്യത
ഏതെങ്കിലും സ്ട്രീമിൽ ബിരുദം (ഗ്രാജുവേഷൻ) അല്ലെങ്കിൽ തത്തുല്യ യോഗ്യത. മെഡിക്കൽ, എൻജിനീയറിംഗ്, CA, CMA തുടങ്ങിയ പ്രൊഫഷണൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രവൃത്തിപരിചയം
ഷെഡ്യൂൾഡ് കൊമേഴ്‌ഷ്യൽ ബാങ്ക് / റീജണൽ റൂറൽ ബാങ്കിൽ ഓഫീസർ ലെവലിൽ 2 വർഷത്തെ പരിചയം (2025 ഏപ്രിൽ 30 വരെ).
പ്രായപരിധി
ജനറൽ വിഭാഗം: 21-30 വയസ്സ് (1995 മെയ് 1 മുതൽ 2004 ഏപ്രിൽ 30 വരെ ജനിച്ചവർ).
SC/ST: 5 വർഷം ഇളവ് | OBC: 3 വർഷം ഇളവ് | PwBD: 10-15 വർഷം ഇളവ്.
ശമ്പളം
അടിസ്ഥാന ശമ്പളം: ₹48,480 (JMGS-I ഗ്രേഡ്).
ശമ്പള സ്കെയിൽ: ₹48,480 - ₹85,920 (DA, HRA, CCA തുടങ്ങിയ അലവൻസുകൾ ഉൾപ്പെടെ).
എക്സ്പീരിയൻസ് ഇൻക്രിമെന്റ്: 2ലധികം വർഷത്തെ പരിചയമുള്ളവർക്ക് അധിക പ്രതിഫലം ലഭിക്കും.
തെരഞ്ഞെടുപ്പ്
രണ്ട് ഘട്ടത്തിലുള്ള എഴുത്തു പരീക്ഷയാണ് ആദ്യ ഘട്ടം 2 മണിക്കൂർ ദൈർഘ്യമുള്ള 120 മാർക്കിന്റെ ഒബ്ജക്റ്റിവ് പരീക്ഷ. ഇംഗ്ലീഷ്, ബാങ്കിംഗ് അവെയർനെസ്, ജനറൽ അവെയർനെസ്, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് പരീക്ഷയിലെ പ്രധാന വിഷയങ്ങൾ.
രണ്ടാം ഘട്ടം 30 മിനിറ്റ് ദൈർഘ്യമുള്ള 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ. ഇംഗ്ലീഷ് ലെറ്റർ/റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പരിജ്ഞാനമാണ് പരീക്ഷയിലെ പ്രധാന വിഷയം.
പിന്നീട് 50 മാർക്കിന്റെ ഇന്റർവ്യൂ നടത്തും. ശേഷം പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.
അപേക്ഷാ ഫീസ്
ജനറൽ/OBC/EWS വിഭാഗങ്ങൾക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, SC/ST/PwBD വിഭാഗങ്ങൾക്ക് ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾക്ക് SBIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.sbi.co.in
State Bank of India (SBI) has announced 2,964 vacancies for Circle Based Officers (CBO) with salaries up to ₹85,000 per month. Kerala candidates can apply for positions in Thiruvananthapuram and other circles. Graduates with 2+ years of banking experience are eligible. Apply online before May 29, 2025. Don’t miss this career opportunity in India’s leading bank!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• 2 days ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• 2 days ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago