HOME
DETAILS

പ്രവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കും :സൈനുൽ ആബിദീൻ 

  
May 19 2025 | 08:05 AM

Will work for the rights and welfare of expatriates Sainul Abideen

 

ദോഹ :ഇന്ത്യൻ പ്രവാസി സമൂഹം വിവിധ തലങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ഖത്തറിൽ എത്തിയ അദ്ദേഹത്തിന് ഖത്തർ കെ എം സി സി ഒരുക്കിയ സ്വീകരണ യോഗത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

ഖത്തറിലെ പ്രമുഖ വ്യവസായിയും,സുപ്രഭാതം വൈസ് ചെയർമാനും ഖത്തർ ഇസ്ലാമിക്‌ സെന്റർ ചെയർമാൻ കൂടിയായ സഫാരി സൈനുൽ ആബിദീനെ കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിലേക്കു തെരെഞ്ഞെടുത്തത്. പ്രവാസികളുടെ പ്രതിനിധിയായാണ് എന്നെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചതെന്നും ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിമാന യാത്രക്കൂലി വർദ്ധനവ്, നിയമ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും പ്രവാസി വോട്ടവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിൻറെ വെല്ലുവിളികളെ മറികടക്കാൻ മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നുണ്ട് അതിനു മുസ്‌ലിം ലീഗിന് വ്യക്തമായ പദ്ധതികളുമുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുമുള്ളവരെ പരിഗണിച്ചു നിലവിൽ വന്ന പുതിയ മുസ്ലിം ലീഗ് നേതൃത്വം സാമൂഹിക അവകാശങ്ങൾക്കും ക്ഷേമങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കഴിവുള്ള നേതൃത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസ കാലം കെ എം സി സി യുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനത്തിന്റെ അംഗീകരമാണ് തനിക്ക് ലഭിച്ചതെന്നും, തന്റെ കർമ മണ്ഡലമായ ഖത്തറിൽ ഒരുക്കിയ സ്വീകരണം ഏറെ സന്തോഷമുണ്ടക്കുന്നതാണെന്നും ചെറുപ്പം മുതൽ പ്രവർത്തനങ്ങളിൽ തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെയും നേതാക്കളെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പങ്കു വെച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  12 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  12 hours ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  13 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  13 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  13 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  14 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  14 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  14 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  15 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  15 hours ago