HOME
DETAILS

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

  
Web Desk
May 21 2025 | 01:05 AM

Karipur Hajj camp ends today final service departs tomorrow morning

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും. അവസാന വിമാനത്തിലെ തീർഥാടകർ ഇന്ന് രാവിലെ പത്ത് മണിയോടെ ക്യാംപിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. രാത്രി എട്ട് മണിയോടെ  യാത്രയയപ്പ് ചടങ്ങ് ആരംഭിക്കും. ഒമ്പത് മണിയോടെ തീർഥാടകർ  എയർപോർട്ടിലേക്ക് തിരിക്കും. 

നാളെ പുലർച്ചെ 1.10 നുള്ള ഐ.എക്‌സ് 3029 നമ്പർ വിമാനം 88  പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പടെ 169 തീർഥാടകരുമായി ജിദ്ദയിലേക്ക് പറക്കും. ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടറായി(എസ്.എച്ച്.ഐ) കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.അബ്ദുൽ ജബ്ബാർ അനുഗമിക്കും.   

കോഴിക്കോട് നിന്നുള്ള തീഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്ച്.ഐ മാരാണ് യാത്രതിരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരിൽ ക്യാംപ് ആരംഭിച്ചത്. പത്തിന് പുലർച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീർഥാടകരാണ് കരിപ്പൂർ വഴി യാത്രയാവുന്നത്. കണ്ണൂരിൽ നിന്നും മെയ് 29 നും കൊച്ചിയിൽ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങൾ. ഇന്ന് കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. പുലർച്ചെ  ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ  94 പുരുഷന്മാരും 79 സ്ത്രീകളും യാത്രതിരിക്കും.  

രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാനും 88 സ്ത്രീകളും  വൈകുന്നേരം 5.55 നുള്ള വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീ തീർഥാടകരുമാണ് യാത്രയാവുക. സംസ്ഥാനത്ത്  ഇതു വരെയായി 16,064 തീർഥാടകർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 5340 പേർ കോഴിക്കോടു നിന്നും  6039 പേർ  കൊച്ചി വഴിയും  4663 തീർഥാടകർ  കണ്ണൂരിൽ നിന്നുമാണ്  യാത്രതിരിക്കുന്നത്.

വിമാനങ്ങളെല്ലാം സമയക്രമം പാലിച്ച് 

കരിപ്പൂരിൽ നിന്ന് ഇതു വരെയുള്ള എല്ലാ ഹജ്ജ് വിമാന സർവിസുകൾക്കും ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ പുറപ്പെടാനായത് തീർഥാടകർക്കും ഹജ്ജ് കമ്മിറ്റിക്കും ആശ്വാസകരമായി. ക്യാംപ് തുടക്ക സമയത്തെ ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാഹചര്യം രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും സർവിസുകളെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സ്ഥിതിഗതികൾ ഉടനെ ശാന്തമായത് തീർഥാടകർക്ക് തുണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  7 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  7 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  7 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  7 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  7 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  7 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  7 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  7 days ago