HOME
DETAILS

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

  
Web Desk
May 21 2025 | 01:05 AM

Wayanad Muslim Orphanage 17th mass wedding ceremony held toda

മുട്ടിൽ: വയനാട് മുസ്‌ലിം ഓർഫനേജിന്റെ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് നടക്കും. 2005ൽ ഡബ്ല്യു.എം.ഒ ബഹറൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ഈ സാമൂഹിക ദൗത്യത്തിൽ വൈവാഹിക ജീവിതത്തിലേക്ക് ഡബ്ല്യു.എം.ഒ കൈപ്പിടിച്ച് നടത്തിയവരുടെ എണ്ണം 2000 കടക്കുകയാണ്. രാവിലെ 11ന് നിക്കാഹ് കർമത്തിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 

പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, മുസ്തഫ ഹുദവി ആക്കോട്,  ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഐ.എ.എസ്, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയവരും പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും  സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച വിവാഹസംഗമങ്ങളിലൂടെ പ്രതീക്ഷാനിർഭരമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാൻ ഡബ്ല്യു.എം.ഒക്ക് കഴിഞ്ഞിട്ടുണ്ട്. 

വിവാഹത്തിന്റെ പേരിൽ സാധാരണക്കാർ വേദനയുടെ കൈപ്പുനീർ അനുഭവിക്കേണ്ടി വന്ന സാമൂഹിക സാഹചര്യത്തെ മാറ്റിയെടുക്കാൻ ഡബ്ല്യു.എം.ഒക്ക് ഒരുപരിധിവരെ ഇതിലൂടെ സാധിച്ചിട്ടുണ്ട്. സ്ത്രീധനരഹിത വിവാഹസംഗമങ്ങളിലൂടെ കഴിഞ്ഞ വർഷങ്ങളിലായി 1986 യുവതീ യുവാക്കളാണ് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹസംഗമങ്ങളിലല്ലാതെ ഓർഫനേജിൽ പഠിച്ചുവളർന്ന പെൺകുട്ടികളുൾപ്പെടെ നിരവധി വിവാഹങ്ങൾക്കും ഡബ്ല്യു.എം.ഒ വേദിയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  5 hours ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  5 hours ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  5 hours ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  6 hours ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  7 hours ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  7 hours ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  7 hours ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  8 hours ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  8 hours ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  8 hours ago