HOME
DETAILS

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

  
May 21 2025 | 01:05 AM

KSEB hikes charges for ev charging at night

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാഹന ചാർ‍ജിങ് സ്റ്റേഷനുകളിലെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ രാത്രിയിൽ വാഹനം ചാർജ് ചെയ്യുന്നവർക്ക് അധിക നിരക്ക് നൽകേണ്ടിവരും.  രാവിലെ ഒമ്പതു മുതൽ‍ വൈകീട്ട് നാലുവരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടി.ഒ.ഡി) രീതിയിലാണ് പുതിയ നിരക്കുകൾ‍. സൗര മണിക്കൂറിൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ വാഹനങ്ങൾ ചാർ‍ജ് ചെയ്യാം. വൈകിട്ട് നാലു മുതൽ‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം കൂടിയ നിരക്കായിരിക്കും ഈടാക്കുക.  

ചാർജിങ്ങിന് പൊതു നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്.  സൗര മണിക്കൂറിൽ‍‍‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൗരേതര മണിക്കൂറുകളിൽ 9.30 രൂപയുമാകും  (30 ശതമാനം കൂടുതൽ) ഈടാക്കുക.  ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിർ‍ദ്ദേശിച്ച സർ‍വിസ് ചാർ‍ജും 18 ശതമാനം ജി.എസ്.ടി യും നൽകേണ്ടി വരും.  

ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാർ‍ക്ക് പകൽ‍ സമയം ലാഭകരമാകുന്ന രതിയിലാണ്  പുതിയ പരിഷ്കാരമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാത്രിയിൽ‍ കൂടുതൽ‍ വാഹനങ്ങൾ‍ ചാർ‍ജ് ചെയ്താൽ‍ സൗരോർ‍ജം പോലുള്ള ഹരിത സ്രോതസുകൾ‍ ഉപയോഗപ്പെടുത്താനാകില്ല.  

ഇത് കാർബൺ‍ ബഹിർ‍ഗമനം വർധിപ്പിക്കും.  ഇത് ഒഴിവാക്കി ഹരിത ഗതാഗതം അതിൻ്റെ യഥാർ‍ഥ ലക്ഷ്യം നേടുന്ന രീതിയിൽ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

യൂനിറ്റ് നിരക്ക്

രാവിലെ ഒമ്പതു മുതൽ‍ : വൈകീട്ട് നാലുവരെ -   5 രൂപ

വൈകിട്ട് നാലു മുതൽ‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ -  9.30 രൂപ
(ജി.എസ്.ടിയും മറ്റു നിരക്കുകളും പുറമെ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം

National
  •  3 hours ago
No Image

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍

National
  •  3 hours ago
No Image

തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി

Kerala
  •  3 hours ago
No Image

സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ

Kuwait
  •  3 hours ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ

National
  •  3 hours ago
No Image

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

oman
  •  4 hours ago
No Image

പാകിസ്താനില്‍ സ്‌കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

International
  •  4 hours ago
No Image

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  4 hours ago
No Image

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍  

National
  •  4 hours ago
No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago