HOME
DETAILS

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

  
Web Desk
May 21 2025 | 01:05 AM

youtuber jyothi malhotra is a tool of pakistan isi

ന്യൂഡൽഹി: ചാരക്കേസിൽ അറസ്റ്റിലായ ഹരിയാനയിൽനിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയെ ഇന്ത്യൻ രഹസ്യ ഏജന്റുമാരെ തിരിച്ചറിയാൻ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. നിലവിൽ പൊലിസ് കസ്റ്റഡിയിലുള്ള ജ്യോതി മൽഹോത്രയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), ഹരിയാന പൊലിസിന് കീഴിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) എന്നിവർ മാറിമാറി ചോദ്യംചെയ്തുവരികയാണ്. ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ സംഘത്തിന് ലഭിച്ചത്.

ഡൽഹിയിലെ പാക് ഹൈക്കമ്മിഷനുമായി ബന്ധമുള്ള ഐ.എസ്.ഐ ഏജന്റ് അലി ഹസനും ജ്യോതി മൽഹോത്രയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റിന്റെ ഹിസ്റ്ററിയും അന്വേഷണ സംഘം ശേഖരിച്ചു. ഇന്ത്യയിലെ ജ്യോതിയുടെ ദൗത്യവുമായി ബന്ധപ്പെട്ട് കോഡ് ഭാഷയിലുള്ള ചാറ്റ് ഡീ കോഡ് ചെയ്താണ് സംഘം പരിശോധിച്ചത്. വാഗാ അതിർത്തിയിലെ ഇന്ത്യൻ ഏജന്റുമാർക്ക് പ്രത്യേക നിർദേശം ലഭിച്ചിരുന്നുവെന്നുൾപ്പെടെ അലി ഹസൻ ജ്യോതിയോട് ചാറ്റിൽ ചോദിക്കുന്നുണ്ട്. അതിർത്തിയിലായിരുന്നപ്പോൾ ആരാണ് പ്രോട്ടോകോൾ സ്വീകരിച്ചതെന്ന അലി ഹസന്റെ ചോദ്യത്തിന്, ഒന്നും ലഭിച്ചില്ലെന്ന് ജ്യോതി പ്രതികരിച്ചു. പ്രോട്ടോക്കോൾ സ്വീകരിക്കുന്നത് രഹസ്യ ഏജന്റുമാരെ കണ്ടെത്താനുള്ള മാർഗമാണെന്ന് അലി ഹസൻ സൂചന നൽകുമ്പോൾ, അവർ അത്ര വിഡ്ഢികളായിരുന്നില്ലെന്ന് ജ്യോതി മറുപടി നൽകി. ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ജ്യോതി മൽഹോത്ര നിരീക്ഷിച്ചിരുന്നതായി ഇതിൽനിന്ന് വ്യക്തമാണ്.

ചാരവൃത്തിയുടെ പേരിൽ മാർച്ചിൽ രാജ്യത്തുനിന്ന് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മിഷനിലെ ഇഹ്‌സാൻ ധർ എന്ന ഡാനിഷുമായുള്ള ബന്ധം ജ്യോതി നിഷേധിച്ചെങ്കിലും, അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നു. 2023ൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോഴാണ് ജ്യോതി ഡാനിഷിനെ പരിചയപ്പെട്ടത്. 2023 നവംബർ മുതൽ അവരുടെ ബന്ധം കൂടുതൽ ആഴത്തിലായി. പിന്നീട് വളരെ വൈകാരികവും വ്യക്തിപരവുമായ തലത്തിലേക്കും ബന്ധം വളർന്നു. മാർച്ചിൽ ഇന്ത്യയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം അവർക്കിടയിൽ ചാറ്റിങ് നടന്നോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ടെലിഗ്രാം, ടി.ഒ.ആർ നെറ്റ്‌വർക്ക്, വി.പി.എൻ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചതിനാലാണ് ആശയവിനിമയം ശേഖരിക്കാൻ തടസം നിൽക്കുന്നത്. ആശയവിനിമയത്തിനായി ക്ലൗഡ് ഷെയറിങ് പ്ലാറ്റ്‌ഫോമുകളും വിദേശ സിം കാർഡുകളും ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സമാണ്. അതീവരഹസ്യ ചാറ്റിങ് സംവിധാനങ്ങൾ ഉപയോഗിച്ചത് ചാരവൃത്തിക്ക് തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

പാകിസ്ഥാന് പുറമെ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളും ജ്യോതി സന്ദർശിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് അവർ സന്ദർശിച്ചതെന്നും അവയുടെ ക്രമങ്ങളും കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി കേസിൽ ജ്യോതി ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായത്.

ഒഡിഷയിലെ യൂട്യൂബർ പ്രിയങ്കയെ മൂന്നാംദിവസവും ചോദ്യംചെയ്തു

ഭുവനേശ്വർ: ജ്യോതി മൽഹോത്ര മുഖ്യപ്രതിയായ പാക് ചാരശൃംഖലയിൽ കണ്ണിയായ ഒഡിഷയിലെ ട്രാവൽ വ്ലോഗർ പ്രിയങ്കാ സേനാപതിയെ തുടർച്ചയായ മൂന്നാംദിവസവും മണിക്കൂറുകളോളം ചോദ്യംചെയ്ത് അന്വേഷണ സംഘം. വളരെ രഹസ്യസ്വഭാവമുള്ള കേസായതിനാൽ പ്രിയങ്കയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ജ്യോതിയുമായുള്ള അവരുടെ ബന്ധത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  

പ്രിയങ്കയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചുവരികയാണ്. അസാധാരണമോ സംശയാസ്പദമോ ആയ ഏതെങ്കിലും ഇടപാടുകൾ നടന്നതായി കണ്ടെത്താനായി പൊലിസ് അവരുടെയും പിതാവ് രാജ്കിഷോർ സേനാപതിയുടെയും ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുന്നുണ്ട്. ജ്യോതിക്കൊപ്പം പാകിസ്ഥാനിൽ പോയതാണ് പ്രിയങ്കയ്ക്ക് കുരുക്കായത്. ഇതടക്കം ഒന്നിലധികം തവണ ഇരുവരും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago
No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  7 hours ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  7 hours ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  7 hours ago
No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  7 hours ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  8 hours ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  8 hours ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  9 hours ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  9 hours ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  9 hours ago