HOME
DETAILS

29 മത് ദുബൈ ഗ്ലോബല്‍ വില്ലേജിന് തിരശ്ശീല വീണു; എത്തിയത് ഒരുകോടി സന്ദര്‍ശകര്‍; സര്‍വകാല റെക്കോഡ് | 29th Dubai Global Village

  
Web Desk
May 20 2025 | 02:05 AM

Global Village sets record welcomes 105 million visitors in season 29

ദുബൈ: ചരിത്രത്തിലെ റെക്കോര്‍ഡ് സന്ദര്‍ശകരെയും സ്വീകരിച്ച് ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണിന് തിരശ്ശീല വീണു. ലോകത്തെ ഏറ്റവും മനോഹരമായ സാംസ്‌കാരിക, വിനോദ ഉത്സവങ്ങളിലൊന്നായ ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 29ാമത്തെ സീസണിന് ഒരു കോടിയിലേറെ സന്ദര്‍ശകരാണ് എത്തിയത്. ആറു മാസം നീണ്ട മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1.05 കോടി സന്ദര്‍ശകരാണ് എത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. മുപ്പത് രാജ്യളില്‍ നിന്നായി 250ലധികം പവലിയനുകളാണ് ഗ്ലോബര്‍ വില്ലേജില്‍ ഒരുക്കിയിരുന്നത്. സംസ്‌കാരങ്ങളുടെ ഉത്സവമാണ് ഗ്ലോബല്‍ വില്ലേജ് എന്ന് ദുബൈ ടൂറിസം അധികൃതര്‍ വ്യക്തമാക്കി. അടുത്ത സീസണ്‍ 2025 ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 30 മത്തെ സീസണ്‍ കൂടുതല്‍ കളറാക്കാനാണ് തീരുമാനം.

വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ക്ക് പുറമെ ലൈവ് ഷോകള്‍, ആകര്‍ഷകമായ റൈഡുകളും ഗെയിമുകളും ഉള്‍പ്പെടുത്തിയ ഫണ്‍ ഫെയര്‍, കുടുംബ സൗഹൃദ വിനോദപ്രദര്‍ശനങ്ങള്‍ എന്നിവയൊക്കെ  സീസണിന്റെ ഹൈലൈറ്റുകളായിരുന്നു. വീഡിയോ മാപ്പിംഗ്, ഡ്രോണ്‍ ഷോ, ഫയര്‍വര്‍ക്ക് എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ വഴി സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സമ്മാനിച്ചാണ് ഗ്ലോബല്‍ വില്ലേജ് സമാപിച്ചത്. 400ലധികം കലാകാരന്മാര്‍ 40,000ത്തിലധികം വിസ്മയകരമായ ഷോകള്‍ അവതരിപ്പിച്ചു. 

The curtain has fallen on the 29th season of Dubai Global Village, welcoming a record number of visitors in history. More than 10 million visitors came to the latest season of Dubai Global Village.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago