HOME
DETAILS

ബി.എസ്.സി നഴ്‌സിങ് അഡ്മിഷൻ നേടാം; നിങ്ങൾ അറിയേണ്ടതെല്ലാം..

  
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി കരിയര്‍ വിദഗ്ധന്‍  [email protected]
May 20 2025 | 05:05 AM

BSc Nursing and Allied Health Science courses 2025-26 Admissions

കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ 2025-26 വര്‍ഷത്തിലെ 15 ബി.എസ്.സി നഴ്‌സിങ്, അലൈഡ്  ഹെല്‍ത്ത് സയന്‍സ് ബിരുദ പ്രോഗ്രാമുകളില്‍ അപേക്ഷ ക്ഷണിച്ചു. അലോട്ട്‌മെന്റ് പ്രക്രിയ നടത്തുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ് ടു  രണ്ടാം വര്‍ഷ പരീക്ഷയില്‍ നിര്‍ദിഷ്ട വിഷയങ്ങളില്‍ നേടിയ മാര്‍ക്കുകള്‍  തുല്യപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം നടത്തുന്നത്. പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനവും പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ തന്നെയാണ് നടത്തുന്നത്. നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രതീക്ഷിക്കാം. പുതിയ കോഴ്‌സുകള്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തും.

കോഴ്‌സ് ഫീസ്
ഗവെണ്‍മെന്റ് മേഖലയില്‍ ബി.എസ്.സി നഴ്‌സിങിന് 23,170 രൂപയാണ് വാര്‍ഷിക ഫീസ്. ബി.എസ് സി എം.എല്‍.ടിക്ക് 20,860 രൂപയും. മറ്റെല്ലാ കോഴ്‌സുകള്‍ക്കും 22,010 രൂപയാണ് വാര്‍ഷിക ഫീസ്. സ്വാശ്രയ കോളജുകളില്‍ ഫീസ് കൂടുതലാണ്.

പ്രവേശന യോഗ്യത
ബി.എ.എസ്.എല്‍.പി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് & ഓര്‍ത്തോട്ടിക്‌സ് (ബി.പി.ഒ) ഒഴികെയുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഓരോന്നും ജയിക്കുകയും മൂന്നിനും കൂടെ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുകയും വേണം. ബി.എ.എസ്.എല്‍.പി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്കൊപ്പം ബയോളജി/ മാത്തമാറ്റിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ് /സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ് /സൈക്കോളജിയില്‍ മൊത്തം  50 ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. മൂന്ന് വിഷയങ്ങളില്‍ ഓരോന്നിലും  പ്രത്യേകം വിജയിക്കേണ്ടതുമുണ്ട്.

ബി.പി.ഒ കോഴ്‌സിന് ഇംഗ്ലിഷ്,  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്‌സ് എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. മൂന്ന് വിഷയങ്ങളില്‍ ഓരോന്നിലും  പ്രത്യേകം വിജയിക്കേണ്ടതുമുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ രണ്ടുവര്‍ഷവും ബോര്‍ഡ് പരീക്ഷയുണ്ടെങ്കില്‍ രണ്ടിന്റെയും മാര്‍ക്കുകളുടെ തുകയാണ്  പ്രവേശന യോഗ്യതക്ക് പരിഗണിക്കുക. എന്നാല്‍ ബോര്‍ഡ് പരീക്ഷ രണ്ടാം വര്‍ഷം മാത്രമാണെങ്കില്‍ അതിന്റെ മാര്‍ക്കാണ് പരിഗണിക്കുക. നോണ്‍ ക്രിമിലെയര്‍ പരിധിയില്‍പ്പെട്ട പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഒ.ഇ.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 45% മതി. പട്ടിക വിഭാഗക്കാര്‍ക്ക് പരീക്ഷ ജയിച്ചാല്‍ മതി. ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാകണം. ബി.എസ്്‌സി നഴ്‌സിങിന്റെ ഉയര്‍ന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.

അപേക്ഷ
എല്‍.ബി.എസ് സെന്റര്‍ വഴിയാണ് (www.lbscetnre.kerala.gov.in ) അപേക്ഷിക്കേണ്ടത്. വിവിധ കോഴ്‌സുകള്‍ക്ക് ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതി. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാര്‍ക്ക് 400 രൂപ മതി. സര്‍വിസ് ക്വാട്ടയിലെ അപേക്ഷകര്‍ക്കും 800 രൂപയാണ് ഫീസ്. ജൂണ്‍ നാലിനകം ഫീസടക്കണം. അപേക്ഷ ജൂണ്‍ ഏഴ്  വരെ സമര്‍പ്പിക്കാം.

മൂന്ന് റാങ്ക് ലിസ്റ്റുകള്‍
ബി.എ.എസ്.എല്‍.പിക്കും ബി.പി.ഒക്കും പ്രത്യേക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നഴ്‌സിങ് അടക്കം മറ്റു 13  കോഴ്‌സുകള്‍ക്ക് ഒന്നിച്ച് മറ്റൊരു റാങ്ക് ലിസ്റ്റും. ബി.എ.എസ്. എല്‍.പി പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, എന്നിവയോടൊപ്പം ബയോളജി/ മാത്തമാറ്റിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ്/ സൈക്കോളജിയില്‍ പ്ലസ് ടു രണ്ടാം വര്‍ഷം ലഭിക്കുന്ന മാര്‍ക്കിന്റെ  അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. 

ബി.പി.ഒ  പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ് എന്നിവയിലെ പ്ലസ് ടു രണ്ടാം വര്‍ഷ മാര്‍ക്കിന്റെ  അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കും. മറ്റു കോഴ്‌സുകള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍  പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കാണ് റാങ്ക് ലിസ്റ്റിനായി പരിഗണിക്കുന്നത്. റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ശേഷം താല്‍പര്യമുള്ള ഒപ്ഷനുകള്‍ വെബ് സൈറ്റ് വഴി നല്‍കണം. ഏകജാലക സംവിധാനം വഴി എല്‍.ബി.എസ് സെന്റര്‍ അലോട്ട്‌മെന്റ് നടത്തും. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തില്‍ അതത് സ്ഥാപനങ്ങള്‍ നേരിട്ടാണ് നടത്തുന്നത്. വിശദാംശങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് lbscetnre.kerala.gov.in ല്‍ ലഭ്യമാണ്.ഫോണ്‍ : 04712560363,364.

പ്രോഗ്രാമുകള്‍
ബി.എസ്.സി നഴ്‌സിങ് (4 വര്‍ഷം , സര്‍ക്കാര്‍ കോളജില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്).
ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എം.എല്‍.ടി  4 വര്‍ഷം)
ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബി.എസ്.സിw ഒപ്‌റ്റോമെട്രി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), 
ബാച്‌ലര്‍ ഓഫ്  ഫിസിയോതെറാപ്പി ( ബി.പി.ടി  4 വര്‍ഷം, 6 മാസം  ഇന്റേണ്‍ഷിപ്പ്)
ബാച്‌ലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (ബി.ഒ.ടി  4 വര്‍ഷം, 6 മാസം  ഇന്റേണ്‍ഷിപ്പ്))
ബാച്‌ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ( ബി.എ.എസ്.എല്‍.പി  3 വര്‍ഷം, 10 മാസം  ഇന്റേണ്‍ഷിപ്പ് )
ബാച്‌ലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി ( ബി.സി.വി.ടി  3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി  (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബാച്‌ലര്‍ ഓഫ്  മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി  (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബാച്‌ലര്‍ ഓഫ്  റേഡിയോ തെറാപ്പി ടെക്‌നോളജി  ( 3 വര്‍ഷം , ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബാച്‌ലര്‍ ഓഫ്  ന്യൂറോ ടെക്‌നോളജി ( 3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്)
ബാച്‌ലര്‍ ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍
ബി.എസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി
ബാച്‌ലര്‍ ഓഫ് പ്രോസ്തറ്റിക്‌സ് & ഓര്‍ത്തോട്ടിക്‌സ്

Admissions are open for B.Sc. Nursing and Allied Health Science courses (2025-26) in Kerala's government and private colleges. The LBS Centre will manage the allotment process. No separate entrance exam is required.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'

Kerala
  •  2 hours ago
No Image

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

National
  •  3 hours ago
No Image

വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

Kerala
  •  3 hours ago
No Image

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

latest
  •  3 hours ago
No Image

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

National
  •  3 hours ago
No Image

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

National
  •  3 hours ago
No Image

വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago