HOME
DETAILS

ആരോഗ്യത്തിനും ആയുസിനും കുടിക്കാം വെറും വയറ്റില്‍ മഞ്ഞള്‍ മിക്‌സ് 

  
Web Desk
May 20 2025 | 09:05 AM

Start Your Day with Turmeric Water A Simple Habit for Better Health and Immunity

ആരോഗ്യത്തിനും ആയുസിനും മികച്ച മാറ്റങ്ങളാണ് മഞ്ഞളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നത്. ദഹനാരോഗ്യത്തിനും ശരീരത്തിന്റെ വീക്കം തടയുന്നതിനും എല്ലാം സഹായിക്കുന്നതാണ് മഞ്ഞള്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതുമാവുന്നു.

പ്രതിരോധശേഷി മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും മഞ്ഞള്‍ സഹായിക്കുന്നതാണ്. ഇതിലേക്ക് അല്‍പം കുരുമുളകും തേനും കൂടെ മിക്‌സ് ചെയ്ത് ഉപയോഗിച്ചു നോക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. വെറും വയറ്റില്‍ അല്‍പം മഞ്ഞള്‍ മിക്‌സ് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് എത്രമാത്രം ഗുണം നല്‍കുന്നു എന്ന് നോക്കാം.

വറും വയറ്റില്‍ അല്‍പം മഞ്ഞള്‍ മിക്‌സ് ചെയ്ത വെള്ളം കുടിച്ചാല്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല സന്ധിവാതം, ഹൃദയാഘാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായകമാകുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും എല്ലാ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നു മുക്തി നേടുന്നതിനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

seer.jpg

ആരോഗ്യത്തെ മികച്ചതാക്കി മാറ്റുക എന്ന കാര്യത്തില്‍ മഞ്ഞള്‍ വെള്ളത്തിന്റെ പങ്ക് നിസ്സാരമല്ല. കൂടാതെ ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു. ഇതിന്റെ പതിവ് ഉപയോഗം സന്ധികളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്നു. 


മഞ്ഞള്‍ മിക്‌സ് കഴിക്കുന്നതിലൂടെ മലവിസര്‍ജ്ജനത്തിന് മാറ്റങ്ങള്‍ ഉണ്ടാവും. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനും ഐബിഎസ് പോലുള്ള രോഗാവസ്ഥകളിലേക്ക് എത്താതിരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ മാറ്റം വരുത്തും.


ശരീരത്തില്‍ രക്തശുദ്ധീകരണത്തിനും ഈ പാനീയം മികച്ചതാണ്. സ്ഥിരമായി വെറും വയറ്റില്‍ കുടിക്കുന്നത് വഴി ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും ശരീരത്തെ ടോക്‌സിന്‍ ഫ്രീ ആക്കുന്നതിനും സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. 

 

deww.jpg

കുര്‍ക്കുമിന്‍ കാന്‍സര്‍ പ്രതിരോധത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ട്യൂമറിനെ വലിപ്പം കുറയ്ക്കുന്നതിനും കാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പാനീയം സഹായിക്കും. ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും മികച്ച ഒന്നാണ് തേനും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത മഞ്ഞള്‍ വെള്ളം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  a day ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  a day ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  a day ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago