HOME
DETAILS

ആർസിബി ആരാധകർക്ക് നിരാശ കനത്ത മഴയെത്തുടർന്ന് ആർസിബി - ഹൈദരാബാദ് മത്സരം ലഖ്നൗവിലേക്ക് മാറ്റി 

  
May 20 2025 | 15:05 PM

Heavy Rain Forces Relocation RCB vs Hyderabad IPL Match Shifted to Lucknow

ബെംഗളൂരു: ശക്തമായ മഴയെത്തുടര്‍ന്ന് മെയ് 23ന് ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ലക്‌നൗവിലേക്ക് മാറ്റി. ഈ മാറ്റത്തോടെ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ ആര്‍സിബി ലക്‌നൗവിലായിരിക്കും കളിക്കുക. മെയ് 27ന് ഏകാന സ്റ്റേഡിയത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.

ബെംഗളൂരുവില്‍ കുറച്ച ദിവസങ്ങളായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മെയ് 17ന് ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ബെം?ഗളൂരു  കൊല്‍ക്കത്ത മത്സരം ഒരു പന്ത് പോലും എറിയാതെ റദ്ദാക്കിയിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാലാണ് ബി.സി.സി.ഐ വേദി മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ വിജയിച്ചെങ്കിലും സണ്‍റൈസേഴ്‌സിന് പ്ലേഓഫില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരാജയത്തോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മറുവശത്ത്, ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ ആര്‍സിബി പ്ലേഓഫിലേക്ക് യോഗ്യത നേടിയിരുന്നു. ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ച് ഒന്നോ രണ്ടോ സ്ഥാനം സ്വന്തമാക്കുകയാണ് ഇനി ആര്‍സിബിയുടെ ലക്ഷ്യം.

In a disappointing turn for RCB fans, the much-anticipated IPL match between Royal Challengers Bangalore and Sunrisers Hyderabad has been relocated from Bengaluru to Lucknow due to heavy rainfall and waterlogging. This marks the second consecutive home game shift for RCB, significantly impacting their home advantage. The decision comes after weather alerts predicted continued downpours in Bengaluru, where previous matches were already affected. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  a day ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago