
43ാം വയസിൽ ടി20 ക്രിക്കറ്റില്‍ 350 സിക്സറുകളെന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി മഹേന്ദ്ര സിംഗ് ധോണി

ജയ്പൂര്‍: ടി20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിന്റെ 16ാം ഓവറില്‍ റിയാന്‍ പരാഗിനെതിരെ സിക്സര്‍ നേടിയതോടെ ധോണി ടി20 ക്രിക്കറ്റില്‍ 350 സിക്സറുകള്‍ പൂര്‍ത്തിയാക്കി. റോഹിത് ശര്‍മ്മ (542), വിരാട് കോലി (434), സൂര്യകുമാര്‍ യാദവ് (368) എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ടി20 ക്രിക്കറ്റില്‍ 350 സിക്സറുകള്‍ നേടിയ 34ാമത്തെ താരമാണ് ധോണി. ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോര്‍ഡ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളില്‍ 1056 സിക്സറുകള്‍ നേടിയ ഗെയ്ല് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഐപിഎല്ലില്‍ 264 സിക്സറുകള്‍ നേടിയ ധോണി ക്രിസ് ഗെയ്ല് (357), റോഹിത് ശര്‍മ്മ (297), വിരാട് കോലി (290) എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ്.
ഈ ഐപിഎല്ലില്‍ ഇതുവരെ 24.5 ബാറ്റിംഗ് ശരാശരിയോടെ 135.2 സ്ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് എടുത്ത ധോണി 12 സിക്സറുകള്‍ നേടിയിട്ടുണ്ട്. അതേസമയം, ചെന്നൈ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ് ചെന്നൈ ഐപിഎല്ലില്‍ നിന്നും പുറത്തായത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിന് പകരമായാണ് ധോണി ഈ സീസണില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ കുപ്പായം വീണ്ടും അണിഞ്ഞത്. വീണ്ടും നായകന് ആയതോടെ ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്ന ആദ്യ അണ്‍ക്യാപ്പ്ഡ് താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു.
ഐപിഎല്‍ ചരിത്രത്തില്‍ 200 ഡിസ്മിസലുകള്‍ നടത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തം പേരിലാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചുമാണ് ധോണി സ്വന്തമാക്കിയത്. 153 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുമാണ് ധോണി ഐപിഎല്ലില്‍ സ്വന്തമാക്കിയത്. 174 ഡിസ്മിസലുകള്‍ നടത്തിയ ദിനേശ് കാര്‍ത്തിക് ആണ് ധോണിക്ക് പുറകിലുള്ളത്.
At 43 years young, Chennai Super Kings captain MS Dhoni has added another feather to his cap by becoming only the fourth Indian batsman to smash 350 sixes in T20 cricket. The iconic wicketkeeper-batsman achieved this milestone during the IPL 2024 match against Rajasthan Royals, joining an elite list featuring Rohit Sharma (542), Virat Kohli (434) and Suryakumar Yadav (368).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago