HOME
DETAILS

യുഎഇ പ്രവാസിയാണോ? കണ്ടതെല്ലാം ഷെയര്‍ ചെയ്യേണ്ട; ഫേക്ക് ന്യൂസും തെറ്റായ സന്ദേശവും പ്രചരിപ്പിച്ചാല്‍ തടവും ഒരുലക്ഷം ദിര്‍ഹം പിഴയും

  
Web Desk
May 21 2025 | 03:05 AM

Abu Dhabi cracks down on fake news Offenders face up 2 years jail and Dh200000 fine

അബുദാബി: മുഖ്യധാരാ മാധ്യമങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യല്‍ വകുപ്പും അബുദാബി പോലീസും. നിയമലംഘകര്‍ക്ക് തടവും കനത്ത പിഴയും ഉള്‍പ്പെടെയുള്ള കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതോ വിദ്വേഷമോ കൃത്യമല്ലാത്തതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമം വിലക്കുന്നുവെന്ന്, കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനെക്കുറിച്ചുള്ള 2021 ലെ ഫെഡറല്‍ ഡിക്രിയിലെ (നമ്പര്‍ 34) ആര്‍ട്ടിക്കിള്‍ 52 ഉദ്ധരിച്ച് ജുഡീഷ്യല്‍ വകുപ്പ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഔദ്യോഗിക പ്രസ്താവനകള്‍ക്ക് വിരുദ്ധമായതോ പൊതുജന ഉത്കണ്ഠ ഉണര്‍ത്തുന്നതോ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമോ പൊതു ക്രമത്തെയും ആരോഗ്യത്തെയും തടസ്സപ്പെടുത്തുന്നതോ ആയ തെറ്റായതോ പ്രകോപനപരമോ ആയ ഉള്ളടക്കം പ്രചരിപ്പിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ആയിരിക്കും ലഭിക്കുക.

പ്രതിസന്ധിഘട്ടത്തിലോ പകര്‍ച്ചവ്യാധി സമയത്തോ അടിയന്തരാവസ്ഥ പോലുള്ള ഘട്ടങ്ങളിലോ ആണ് രാഷ്ട്രത്തിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നതെങ്കില്‍ ശിക്ഷ രണ്ട് വര്‍ഷം തടവും 200,000 ദിര്‍ഹം പിഴയും ആയി വര്‍ദ്ധിക്കും.

വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങള്‍ വഴി പരിശോധിക്കണമെന്ന് അബുദാബി പോലീസ് അഭ്യര്‍ത്ഥിച്ചു. തെറ്റായ വിവരങ്ങള്‍ നിരസിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുകൊണ്ട് പൊതു സുരക്ഷ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് പൊലിസ് പറഞ്ഞു

ഡിജിറ്റല്‍ സംരക്ഷണ നിയമം

2022 ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്ന ഫെഡറല്‍ നിയമം, വിശാലമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ചട്ടക്കൂട് ആണ്. ഈ നിയമത്തിന് കീഴില്‍ വ്യാജ വാര്‍ത്തകള്‍ മാത്രമല്ല, താഴെ പറയുന്നവയും ഉള്‍പ്പെടുന്നു:

  • വ്യാജ ഇലക്ട്രോണിക് ഡോക്യുമെന്റ് 
  • ഡാറ്റ ലംഘനങ്ങള്‍
  • സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുക
  • ഓണ്‍ലൈന്‍ വഴി യാചിക്കല്‍/നിയമവിരുദ്ധ പിരിവ്
  • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍
  • ലൈസന്‍സില്ലാത്ത മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ പ്രമോഷന്‍
  • അനധികൃത അഭിപ്രായ വോട്ടെടുപ്പുകള്‍
  • സൈബര്‍ തട്ടിപ്പും ബ്ലാക്ക്‌മെയിലും
  • അധാര്‍മിക പെരുമാറ്റത്തിനോ പൊതു ക്രമക്കേടിനോ പ്രേരിപ്പിക്കല്‍
  • ഡിജിറ്റല്‍ ബോട്ടുകള്‍

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഡിജിറ്റല്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നതും മനുഷ്യക്കടത്ത് അല്ലെങ്കില്‍ തോക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും കുറ്റകരമാക്കുന്നു.

Abu Dhabi Judicial Department and Abu Dhabi Police have issued a warning against spreading false news and rumors through mainstream media or social media. The authorities warned that violators will face severe legal consequences, including imprisonment and heavy fines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  11 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  12 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  13 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  14 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  14 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  15 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  17 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  17 hours ago