
സെറ്റ് 2025; അപേക്ഷ 28 വരെ; നിങ്ങള്‍ അറിയേണ്ടതെല്ലാം

ഹയര്‍ സെക്കന്‍ഡറിയിലെയും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലെ നോണ്‍വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (SET സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 2025ന് അപേക്ഷ ക്ഷണിച്ചു. 31 വിഷയങ്ങളിലാണ് ഇത്തവണ പരീക്ഷയുള്ളത്. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കാണ് പരീക്ഷാ ചുമതല.
അപേക്ഷാ യോഗ്യത
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും (പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം ഇളവുണ്ട്) ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ (RIE) എം.എസ്.സിഎഡ് പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും ആര്‍.ഐ.ഇയില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സില്‍ എം.എസ്.സി എഡ് യോഗ്യത നേടിയവര്‍ക്കും ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് അപേക്ഷിക്കാം. 50 ശതമാനമെങ്കിലും മാര്‍ക്കോടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷില്‍ എം. എയും ബി.എഡുമുള്ളവര്‍ക്ക് ഇംഗ്ലിഷില്‍ സെറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ആന്ത്രപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയന്‍സ്റ്റഡീസ്, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദംനേടിയ വിദ്യാര്‍ഥികള്‍ക്ക് ബി.എഡ് ബിരുദം നിര്‍ബന്ധമല്ല.
അറബിക്, ഉര്‍ദു, ഹിന്ദി വിഷയങ്ങളില്‍ DLED, LTTC തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ വിജയിച്ചവര്‍ക്കും ബി.എഡ് കൂടാതെ സെറ്റിന് അപേക്ഷിക്കാവുന്നതാണ്. നാച്വറല്‍ സയന്‍സില്‍ ബി.എഡും 50 ശതമാനം മാര്‍ക്കോടെ ബയോടെക്‌നോളജി എം.എസ്.സിയുമുള്ളവര്‍ക്ക് ബയോടെക്‌നോളജിയില്‍ സെറ്റ് എഴുതാം.
അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് ചില നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയെഴുതാം. ബിരുദാനന്തര ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സിന്റെ അവസാന വര്‍ഷം പഠിക്കുന്നവരായിരിക്കണം. അവസാന വര്‍ഷ ബിരുദാനന്തര ബിരുദക്കാര്‍ക്ക് ബി.എഡ് ഉണ്ടെങ്കില്‍ മാത്രമേ സെറ്റിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം നിബന്ധനകളോടെ സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ ബിരുദാനന്തര ബിരുദം/ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത, സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ഈ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കുന്നതല്ല.
രണ്ട് പേപ്പറുകള്‍
ഒ.എം.ആര്‍ അധിഷ്ഠിത പരീക്ഷയില്‍ രണ്ട് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളാണുള്ളത്. ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങള്‍. പൊതുവായഒന്നാമത്തെ പേപ്പറില്‍ പൊതു വിജ്ഞാനം, അധ്യാപന അഭിരുചി എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങള്‍. ഓരോ മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങള്‍. രണ്ടാമത്തെ പേപ്പറില്‍ പി.ജി തലത്തില്‍ സ്‌പെഷലൈസ് ചെയ്ത വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങള്‍. എന്നാല്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ക്ക് 1.5 മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
48% മാര്‍ക്ക്
സെറ്റ് യോഗ്യത ലഭിക്കാന്‍ ജനറല്‍ വിഭാഗത്തിന് ഓരോ പേപ്പറിലും 40 ശതമാനം വീതവും രണ്ട് പേപ്പറിലും ചേര്‍ത്ത് 48 ശതമാനവും മാര്‍ക്ക് ലഭിച്ചിരിക്കണം. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 35 , 45 ശതമാനവും പട്ടിക /ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് യഥാക്രമം 35, 40 ശതമാനവും ലഭിച്ചാല്‍ മതി.
set exam 2025 apply till may 28 know these things before exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍
International
• 21 hours ago.png?w=200&q=75)
നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി
International
• 21 hours ago
ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 21 hours ago
ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ
National
• 21 hours ago
മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ
Kerala
• a day ago
സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്
International
• a day ago
സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം
International
• a day ago
യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
uae
• a day ago
ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്‍
National
• a day ago
യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം
uae
• a day ago
സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം
Saudi-arabia
• a day ago
വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
Kerala
• a day ago
മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി
Kerala
• a day ago
ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന് നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks
latest
• a day ago
പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്
International
• a day ago
കറന്റ് അഫയേഴ്സ്-22-05-2025
PSC/UPSC
• a day ago
സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്നൗവിന്റെ ചരിത്രത്തിലേക്ക്
Cricket
• a day ago
മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്ഐക്ക് സ്ഥലംമാറ്റം
Kerala
• a day ago
ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല
International
• a day ago
നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court
latest
• a day ago
സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago