HOME
DETAILS

കാലിക്കറ്റിൽ ഡി​ഗ്രി അഡ്മിഷൻ; ജൂൺ 9 വരെ അപേക്ഷിക്കാം

  
May 29 2025 | 03:05 AM

alicut University degree admissions online registration started

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 

ജൂൺ ഒമ്പതിന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് : എസ്.സി/എസ്.ടി 205 രൂപ, മറ്റുള്ളവർ 495 രൂപ. വെബ്സൈറ്റ് : www.admission.uoc.ac.in 

നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ബിരുദ പ്രോഗ്രാമുകളുടെ റെഗുലേഷൻ (CUFYUGP REGULATIONS-2024) ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു മുൻപേ വായിച്ചു മനസിലാക്കേണ്ടതാണ്. 

മൂന്ന് ഓപ്ഷനുകൾ

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് CUFYUG-REGULATIONS-2024ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തീകരിക്കാം.

1.    3 വർഷത്തെ യു.ജി ബിരുദം,
2.     4 വർഷത്തെ യു.ജി ബിരുദം (ഓണേഴ്സ്)
3.     4 വർഷത്തെ യു.ജി ബിരുദം (ഓണേഴ്സ് വിത്ത് റീസർച്ച്).

നിലവിലുള്ള ബി.വോക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം സർവകലാശാല പിന്നീട് പുറപ്പെടുവിക്കും. 
ബി.കോം, ബി.ബി.എ എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷലൈസേഷൻ ഉണ്ടായിരിക്കും. വിവിധ കോളജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളജുകളുടെ വെബ്സൈറ്റിൽ/നോട്ടിസ് ബോർഡിൽ ലഭ്യമാണ്.

അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, ഇ.ഡബ്ല്യു.എസ് സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. 2/ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയവർക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ. ആയതിനാൽ 2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കണം.

ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർഥികൾക്ക് 20 ഓപ്ഷൻ വരെ നൽകാം. ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്സുകളിൽ ഏറ്റവും താൽപര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കണം. സെൽഫ് ഫിനാൻസിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽനിന്ന് വ്യത്യസ്തമായിരിക്കും.

കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ടവർ അവർ തിരഞ്ഞെടുക്കുന്ന 20 കോളജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്ഡഡ് കോളജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളജുകൾ, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 

അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളിൽ സമർപ്പിക്കണം. മാനേജ്മെന്റ്, സ്പോർട്ട്സ് എന്നീ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0494 2660600, 2407016, 2407017.

ഐ.ടി.എസ്.ആറിൽ ബിരുദ പ്രവേശനം

വയനാട് ചെതലയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) നാലുവർഷ (CUFYUGP) ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികവർഗ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എ സോഷ്യോളജി, ബി.കോം. എന്നീ ഹോണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത്. ആകെ സീറ്റ്: 65

അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. admission.uoc.ac.in എന്ന പോർട്ടലിൽ വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. അപേക്ഷാഫോം ചെതലയത്തുള്ള ഐ.ടി.എസ്.ആർ. ഓഫിസിലും സർവകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 15 വരെ ഡയറക്ടർ, ഐ.ടി.എസ്.ആർ. ചെതലയം പി.ഒ., സുൽത്താൻബത്തേരി, വയനാട് - 673592 എന്ന മേൽവിലാസത്തിൽ സ്വീകരിക്കും

വിശദവിവരങ്ങൾക്ക് ഫോൺ: 6282064516, 9645598986, 8879325457, 9744013474.

Calicut University undergraduate admissions started online registration for  for the academic year 2025-26



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പണത്തിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ

Kerala
  •  5 hours ago
No Image

നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു

Kerala
  •  5 hours ago
No Image

ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍

latest
  •  5 hours ago
No Image

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  5 hours ago
No Image

സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്

Kerala
  •  6 hours ago
No Image

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്

latest
  •  6 hours ago
No Image

ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്‌സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്‌ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്

Trending
  •  6 hours ago
No Image

സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്‌കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

Kerala
  •  7 hours ago
No Image

വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു

Kerala
  •  7 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  7 hours ago