HOME
DETAILS

ഇനി 20 വയസ്സുള്ളവര്‍ക്കും വീടിന്റെ ഉടമസ്ഥാവകാശവും ഭവനസബ്‌സീഡിയും; വന്‍ പ്രഖ്യാപനം നടത്തി സഊദി | Saudi Housing Support Eligibility

  
Web Desk
May 29 2025 | 04:05 AM

Housing support opens to Saudis ARabia aged 20 in major policy shift

റിയാദ്: ഭവനനിര്‍മാണം, ഉടമസ്ഥാവകാശം, ഭവനപദ്ധതികള്‍ക്കുള്ള സബ്‌സീഡി എന്നിവ സംബന്ധിച്ച സുപ്രധാന മാറ്റങ്ങളുമായി സഊദി അറേബ്യ. വീട്ടുടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാന നയമാറ്റത്തില്‍ ഭവന സഹായ യോഗ്യതയ്ക്കുള്ള (saudi arabia housing subsidy program- SAKANI) കുറഞ്ഞ പ്രായം 25 ല്‍ നിന്ന് 20 ആയി കുറച്ചതായി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ചെറുപ്പത്തില്‍ തന്നെ വീട് സ്വന്തമാക്കാനുള്ള താല്‍പ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദേശീയ പദ്ധതിയായ സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളെയും ഇത് പിന്തുണയ്ക്കുന്നതായി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.

ഭവന പദ്ധതിയുടെയും സൗദി വിഷന്‍ 2030 (Saudi Vision 2030) ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഭവന, ധനസഹായ പദ്ധതികളില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഹുഗൈല്‍ ട്വീറ്റ്‌ചെയ്തു.

സൗദി ഭവന പദ്ധതിയായ സകാനിയുടെ ഫലപ്രാപ്തിയും ഉള്‍പ്പെടുത്തലും വര്‍ദ്ധിപ്പിക്കുന്നതിനായി അവതരിപ്പിച്ച നിരവധി പരിഷ്‌കാരങ്ങളില്‍ ഒന്നാണ് പുതുക്കിയ യോഗ്യതാ പ്രായം. സാമൂഹിക ക്ഷേമവും സാമ്പത്തിക സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സകാനി പദ്ധതിയെ അടുത്തിടെ അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പ്രശംസിച്ചിരുന്നു. ഭവന ഉടമസ്ഥാവകാശ നിരക്ക് ഏകദേശം 64 ശതമാനമായി ഉയര്‍ത്താനും ഗുണഭോക്താക്കള്‍ക്കിടയില്‍ 90 ശതമാനം സംതൃപ്തി നിരക്ക് കൈവരിക്കാനും സകാനി പദ്ധതിക്ക് കഴിഞ്ഞിരുന്നു.

പുതുക്കിയ നിയന്ത്രണ ചട്ടക്കൂട് അന്തിമമാക്കി നടപ്പിലാക്കുന്നതോടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. മെയ് 27 ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം ഭവന സബ്‌സിഡി നിയന്ത്രണത്തിലെ ഭേദഗതി ഉള്‍പ്പെടെ നിരവധി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

മറ്റ് സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്:

* ഭാര്യമാര്‍ക്കും വിവാഹമോചിതരായ മതാക്കള്‍ക്കും മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ആശ്രിതത്വ അവസ്ഥ ഇല്ലാതാക്കിയതാണ് മറ്റൊരു മന്ത്രിസഭാ തീരുമാനം. ഭവന ഉടമസ്ഥാവകാശത്തില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. 

* ഭവന നിര്‍മാണത്തിന് സഹായം തേടുന്ന വിവാഹമോചിതരായ സ്ത്രീകള്‍ക്കുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവും (ഇദ്ദ) പരിഷ്‌കരിക്കും. 

* ഭവന സഹായ പദ്ധതിക്ക് കീഴിലെ ആസ്തികള്‍ കൈവശം വയ്ക്കുന്നതിനുള്ള നിര്‍ബന്ധിത കാലാവധി 10 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറയ്ക്കുകയും ചെയ്തു. വീട്ടുടമസ്ഥര്‍ക്ക് ആസ്തികള്‍ കൂടുതല്‍ എളുപ്പത്തില്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പുതിയ തീരുമാനം സഹായിക്കും.

* അപേക്ഷാ പ്രക്രിയയില്‍ സമര്‍പ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ രേഖകളോ നല്‍കുന്നത് ഭവന സബ്‌സിഡി റദ്ദാക്കുന്നതിന് കാരണമാകും. (നേരത്തെ റെസിഡന്‍ഷ്യല്‍ ലാന്‍ഡോ ഹൗസിങ് യൂണിറ്റോ ആണെങ്കില്‍ മാത്രമേ സബ്‌സിഡി തിരിച്ചുപിടിക്കാന്‍ കഴിയുമായിരുന്നുള്ളൂ).

The Sakani program announced on May 28, the key amendments to the housing subsidy regulations, approved by the Saudi Arabia Cabinet. The amendments include lowering the minimum eligibility age for housing subsidy applicants to 20 years from 25 and removing the dependency requirement for wives and divorced mothers to qualify for housing support.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

യുഎഇയില്‍ പുതിയ കാലാവസ്ഥാ നിയമം പ്രാബല്യത്തില്‍: ലംഘിച്ചാല്‍ ഒരു കോടി രൂപയിലധികം പിഴ; കാലാവസ്ഥയ്ക്കായി ചട്ടക്കൂട് കൊണ്ടുവന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യം | UAE new climate law

latest
  •  a day ago
No Image

ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമെന്ന് ജോ ബൈഡൻ; കാൻസർ വെളിപ്പെടുത്തലിന് ശേഷം പൊതുവേദിയിലേക്ക്

International
  •  a day ago
No Image

പേമാരിയില്‍ താളം തെറ്റി ട്രെയിന്‍ ഗതാഗതം; വിവിധ ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  a day ago
No Image

വഖ്ഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു; ഉത്തരാഖണ്ഡിൽ ഖബറടക്കം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ

National
  •  a day ago
No Image

നാലുവർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ മുട്ടിൽ മരംമുറി കേസ്

Kerala
  •  a day ago
No Image

നാട്ടിലേക്ക് പോകാനിരുന്ന ദിവസം മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു | Pravasi Death

latest
  •  a day ago
No Image

ജനപ്രതിനിധികൾ  പ്രതികളായ പഴയ കേസുകളിൽ നടപടികൾ വേഗത്തിലാക്കണം; സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

യാത്രക്കാർക്ക് ഇരുട്ടടി; വിവിധ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകൾ ഘടിപ്പിക്കാൻ തീരുമാനം

Kerala
  •  a day ago
No Image

ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത്; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

latest
  •  a day ago