HOME
DETAILS

റോയലായി ബെം​ഗളൂരു; എതിരാളികളോടൊന്നേ പറയാനുള്ളു ഇനി അഹമ്മദാബാദിൽ കാണാം

  
May 29 2025 | 17:05 PM

RCB Clinches Victory Next Stop Ahmedabad

മുല്ലന്‍പൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ 2025 ഫൈനലില്‍. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി ഫൈനലിലേക്ക് യോഗ്യത നേടിയത്. 

ടോസ് നേടിയ ആര്‍സിബി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, ശ്രേയസ് അയ്യരും സംഘവും 14.1 ഓവറില്‍ 101 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബി 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 27 പന്തുകളില്‍, 3 സിക്‌സും, 6 ഫോറും സഹിതം 56 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടാണ് ആര്‍സിബിക്ക് അനായാസ വിജയം നേടിക്കൊടുത്തത്. നായകന്‍ രജത് പാട്ടീദാര്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍, വിരാട് കോഹ്ലി 12 ഉം, മായങ്ക് അഗര്‍വാള്‍ 19 ഉം റണ്‍സെടുത്ത് പുറത്തായി.

ഇത് നാലാം തവണയാണ് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ഇതുവരെ കിരീടം നോടാന്‍ സാധിച്ചിട്ടില്ല. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. പഞ്ചാബ് കിങ്‌സിന് ഇപ്പോഴും ഫൈനലിലെത്താനുള്ള അവസരമുണ്ട്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാലിഫയര്‍ മത്സരം ജയിച്ചാല്‍ മതി. മൂന്നും, നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും നാളെ എലിമിനേറ്റര്‍ മത്സരത്തില്‍ ഏറ്റുമുട്ടും. എലിമിനേറ്റര്‍ വിജയിയും പഞ്ചാബും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍.

ജോഷ് ഹേസില്‍വുഡ്, സുയാഷ് ശര്‍മ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്. 17 പന്തുകളില്‍ 26 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പേര്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്.

Royal Challengers Bangalore (RCB) emerged victorious in a thrilling match. With this win, they've asserted their dominance. Their next challenge awaits in Ahmedabad, where they'll face off against the Gujarat Titans. Will they continue their winning streak? Stay tuned for more updates!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

National
  •  12 hours ago
No Image

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം

Kerala
  •  13 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

Kerala
  •  13 hours ago
No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  13 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  13 hours ago
No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  a day ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  a day ago