HOME
DETAILS

കാസർ​ഗോഡ് കേന്ദ്ര സർവകലാശാലയിൽ പിജി പഠിക്കാം; ജൂൺ 02 വരെ അവസരം

  
May 30 2025 | 06:05 AM

study PG Postgraduate at Central University of Kasaragod apply till June 2

 1.കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ രണ്ടുവരെ സർവകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി പി.ജി)യിൽ പങ്കെടുത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

ജൂൺ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും.
താൽപര്യമുള്ളവർ ജൂൺ 12നുള്ളിൽ ഇ മെയിലിൽ സ്ഥിരീകരണം നൽകണം. ജൂൺ 16 മുതൽ 18 വരെ ആദ്യഘട്ട പ്രവേശനം നടക്കും. ജൂലൈ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്.

2. കുസാറ്റ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷാ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in വെബ്‌സൈറ്റിൽ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. 

സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പകർപ്പും യോഗ്യത, പ്രവൃത്തി പരിചയം, സംവരണം, ബയോ ഡേറ്റ, ഫീസ് സംബന്ധിച്ച രേഖകളും 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി -22' എന്ന വിലാസത്തിൽ ജൂലൈ 7 ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862391. ദീൻ ദയാൽ ഉപധ്യായ് കൗശൽ കേന്ദ്രയിൽ (ഡി.ഡി.യു.കെ.കെ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ  അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും www.recruit.cusat.ac.inൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16. ഫോൺ: 0484-2862522, 2862106

study PG Postgraduate at Central University of Kasaragod apply till June 2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago