HOME
DETAILS

കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ബിൽ രാഷ്ട്രപതി തിരിച്ചയച്ചു

  
Web Desk
June 03 2025 | 02:06 AM

Setback for Keralas Language Move Centre Returns Bill Seeking to Make Malayalam Official State Language

കോഴിക്കോട്: കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലയാള ഭാഷ (വ്യാപനവും പരിപോഷണവും) നിയമം 2015 രാഷ്ട്രപതി ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു. 2015ൽ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച മലയാള ഭാഷാ ബിൽ ഇക്കഴിഞ്ഞ ദിവസമാണ് കാരണം കാണിക്കാതെ തിരസ്‌കരിച്ചത്. കാരണം കാണിക്കാതെ ബിൽ തിരസ്‌കരിക്കാവതല്ലെന്ന് തമിഴ്‌നാട് നൽകിയ ഹരജിയിലെ സുപ്രിംകോടതി വിധി നിലനിൽക്കെയാണിത്. 

ഒരു പതിറ്റാണ്ടിന് ശേഷം ബിൽ തിരസ്‌കരിച്ചിട്ടും അനന്തര നടപടികളിലേക്ക് കേരളം കടന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകളടക്കം മലയാളത്തിൽ കൂടി വേണമെന്ന് നിഷ്‌കർഷിക്കുന്ന മലയാള ഭാഷാ നിയമം അംഗീകരിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷനായിരുന്ന പാലോട് രവി പറഞ്ഞു. പല തവണ മുഖ്യമന്ത്രിയോടും മറ്റും അഭ്യർഥിച്ചതാണ്. യഥാർഥത്തിൽ ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം തേടേണ്ടിയിരുന്നില്ല. അന്നത്തെ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രണ്ടു ദിവസം നീണ്ട ചർച്ചക്കൊടുവിൽ എൽ.ഡി.എഫ് അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തി ഐകകണ്ഠ്യേനയാണ് ബിൽ അംഗീകരിച്ചത്. മലയാളം കൂടി ഉപയോഗിക്കാൻ കഴിയും വിധം ഐ.ടി സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്തണമെന്നുൾപ്പെടെ വ്യവസ്ഥചെയ്യുന്നതായിരുന്നു ബിൽ. 

കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളും 1969ല്‍ തന്നെ മാതൃഭാഷയില്‍ ഭരണനിര്‍വഹണം എന്നതു പ്രാബല്യത്തിൽ വരുത്തിയിരുന്നെങ്കിലും, കേരളം ഔദ്യോഗിക ഭാഷ ഇംഗ്ലിഷും മലയാളവും ആയിരിക്കുമെന്നു വ്യക്തമാക്കിയാണ് ഔദ്യോഗിക ഭാഷാ നിയമം ഉണ്ടാക്കിയത്. 1973ല്‍ ഇത് ഇംഗ്ലിഷോ മലയാളമോ ആയിരിക്കുമെന്ന ഭേദഗതിയും വരുത്തി. എന്നാൽ, 2015ല്‍ സംസ്ഥാനം ഔദ്യോഗികഭാഷ മലയാളമാക്കി പുനര്‍നിര്‍വചിച്ച് മലയാള ഭാഷ-വ്യാപനവും പരിപോഷണവും  ബില്‍ പാസാക്കുകയായിരുന്നു. 2017ൽ നിർബന്ധ മലയാള പഠന നിയമം കേരളം അംഗീകരിച്ചിട്ടുണ്ട്.  ഇതനുസരിച്ച് കേരളത്തിലെ പത്താം തരം വരെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണം.

The Central Government has returned Kerala's bill proposing Malayalam as the sole official language of the state, marking a significant setback. The move sparks debate over language policy and state autonomy. Get the latest updates on this developing political and cultural issue.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്

Football
  •  5 hours ago
No Image

യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍

uae
  •  5 hours ago
No Image

ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ

Football
  •  5 hours ago
No Image

ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന

Kerala
  •  5 hours ago
No Image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും

Cricket
  •  6 hours ago
No Image

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും

Kerala
  •  6 hours ago
No Image

25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ

Football
  •  7 hours ago
No Image

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

International
  •  7 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  7 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  8 hours ago