
എംബാപ്പെയുടെ ചിറകിലേറി ഫ്രാൻസ്; നാഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി

മ്യൂണിക്ക്: യുവേഫ നാഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ജര്‍മനിയെ ഫ്രാന്‍സ് തകര്‍ത്തത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനുട്ടില്‍ ഫ്രാന്‍സ് ടീം ക്യാപ്റ്റന്‍ കൂടിയായ കിലിയന്‍ എംബാപ്പെയാണ് ആദ്യ ഗോള്‍ നേടിയത്. ഓറെലിന്‍ ചൗമേനിയില്‍ നിന്നുള്ള മികച്ചൊരു പാസില്‍ നിന്നായിരുന്നു എംബാപ്പെയുടെ ഗോള്‍ പിറന്നത്.
ഫ്രാന്‍സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും എംബാപ്പെ തന്നെയാണ്. റോബിന്‍ കോച്ചിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത എംബാപ്പെ നിസ്വാര്‍ത്ഥമായ നീക്കത്തിലൂടെ മൈക്കില്‍ ഒലിസെയ്ക്ക് പന്ത് കൈമാറുകയായിരുന്നു. ഒലിസെ അനായാസം ഗോള്‍ നേടുകയും ചെയ്തു. അതേസമയം ജര്‍മനി മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാനാവില്ല. പെനാല്‍റ്റി ടീമിന് അനുകൂലമായി ലഭിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പെനാല്‍റ്റി തീരുമാനം പിന്‍വലിക്കപ്പെട്ടു. അതുപോലെ ടീം നേടിയ ഗോളും പരിശോധനയില്‍ പിന്‍വലിക്കേണ്ടി വന്നു.
ഫ്രാന്‍സ് ഗോളി മൈക്കി മെയ്ഗ്നാന്‍ കരീം അദിയേമിയെ വീഴ്ത്തിയതിനായിരുന്നു ജര്‍മനിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ വാര്‍ പരിശോധനയില്‍ പിഴ് അദിയേമിയുടെ ഭാഗത്താണെന്ന് കണ്ടെത്തുകയായിരുന്നു.
ഡെനിസ് ഉന്‍ദാവ് മത്സരത്തില്‍ ജര്‍മനിക്കായി ഗോള്‍ നേടിയെങ്കിലും അഡ്രിയാന്‍ റാബിയറ്റ് നിക്ലാസ് ഫുല്‍ക്രഗിനെ ഫൗള്‍ ചെയ്തത് കൊണ്ട് ഈ ഗോള്‍ അനുവദിച്ചില്ല. മെയ്ഗന്‍ മത്സരത്തില്‍ അദിയേമിയുടെ മൂന്ന് ഗോള്‍ ഷോട്ടുകളാണ് സേവ് ചെയ്തത്.
അതേസമയം ഫ്രാന്‍സിനും മത്സരത്തില്‍ സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ക്രസ് തുറാമിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു. എംബാപ്പെയുടെ നിരവധി ഷോട്ടുകളും ലക്ഷ്യം കണ്ടില്ല. മറ്റൊരു മികച്ച ഷോട്ട് മാര്‍ക്-ആന്ദ്രേ ടെര്‍സ്റ്റീഗന്‍ സേവ് ചെയ്തു. ജര്‍മനിക്ക് അവസാനം കളിച്ച മൂന്നുമത്സരങ്ങളിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. പോര്‍ച്ചുഗലിനോട് സെമിയില്‍ തോറ്റതും അവര്‍ക്കേറ്റ വലിയ തിരിച്ചടിയാണ്.
Kylian Mbappé inspired France to a thrilling victory over Germany in the UEFA Nations League third-place playoff. The French superstar’s brilliance ensured his team finished the tournament on a high, while Germany was left to rue missed opportunities. A dominant display by Les Bleus cements their status as one of football’s top contenders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ
Kerala
• a day ago
സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• a day agoസമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്
Kerala
• a day ago
ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം
Kerala
• a day ago
കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago