HOME
DETAILS

ഇന്ത്യൻ ഇതിഹാസത്തെ വീഴ്ത്തി ഒന്നാമനാവാൻ ബുംറ; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്

  
Web Desk
June 10 2025 | 06:06 AM

Jasprit Bumrah to become number one by defeating Indian legend A huge record lies ahead

ലണ്ടൻ: ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 13 വിക്കറ്റുകൾ വീഴ്ത്താനായാൽ രവിചന്ദ്രന്റെ അശ്വിന്റെ റെക്കോഡ് മറികടക്കാൻ ബുംറയ്ക്ക് സാധിക്കും. നിലവിൽ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ബുംറ. ഇംഗ്ലണ്ടിനെതിരേ 14 ടെസ്റ്റുകളിൽ നിന്ന് 60 വിക്കറ്റുകൾ ബുംറ വീഴ്ത്തിയിട്ടുണ്ട്. 

അതേസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെ 46 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. അശ്വിന്റെ 58 വിക്കറ്റുകളെന്ന റെക്കോഡാണ് ബുംറയ്ക്ക് മുന്നിൽ തകർക്കാനുള്ളത്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളറും അശ്വിനാണ്. ഇംഗ്ലണ്ടിനെതിരേ 9 മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ അശ്വിൻ നേടിയത്.

 

പാറ്റ് കമ്മിൻസിനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കൂടുതൽ വിക്കറ്റുകളുള്ളത്. 68 വിക്കറ്റുകൾ താരത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിൽ വെച്ച് നടന്ന ടെസ്റ്റുകളിൽ ബുംറ ഇതുവരെ 37 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 48 വിക്കറ്റുകൾ ഇംഗ്ലണ്ടിലെ ടെസ്റ്റുകളിൽ വീഴ്ത്തിയ ഇഷാന്ത് ശർമയാണ് പട്ടികയിൽ ഒന്നാമൻ.

Jasprit Bumrah to become number one by defeating Indian legend A huge record lies ahead



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  20 hours ago
No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  21 hours ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  21 hours ago
No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  21 hours ago
No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  a day ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  a day ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  a day ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  a day ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  a day ago