HOME
DETAILS

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസിടിച്ച് മൂന്നു സ്ത്രീകള്‍ക്കു പരിക്കേല്‍പിച്ച ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പൊലിസ്

  
June 23 2025 | 02:06 AM

Bus Driver Arrested for Attempted Murder After Speeding Incident in Thrissur

 

തൃശൂര്‍: അമിതമായ വേഗത്തില്‍ ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ച കേസില്‍ ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ ഡ്രൈവറായ മാള പുത്തന്‍ചിറ സ്വദേശി നാസറിനെയാണ് (52) ചേര്‍പ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെയും ബസും പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

അഞ്ചാംകല്ല് ബസ് സ്റ്റോപ്പില്‍ ബസിന് സ്റ്റോപ്പുണ്ടായിരിക്കെ ബസ് കയറാന്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു ഇയാള്‍ എന്നാണ് കേസ്. സംഭവത്തില്‍ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരും മരിക്കാതിരുന്നതെന്നാണ് പൊലിസ് പറയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരില്‍ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ബസ് കാത്തുനിന്നവരെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്.

ഡ്രൈവര്‍ക്കെതിരെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ചതിനും ഗുരുതരമായ പരുക്കേല്‍പ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നാസര്‍ സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും പൊലിസ് അറിയിച്ചു. ഇയാള്‍ 2010 ല്‍ അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരുക്കേല്‍പ്പിച്ച കേസിലും 2019ല്‍ ഒരാളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Kerala
  •  7 hours ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന

International
  •  7 hours ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ആശങ്കയില്‍

Kuwait
  •  7 hours ago
No Image

ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സാഹസികമായി ലാന്‍ഡ് ചെയ്തു

Kerala
  •  7 hours ago
No Image

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍

National
  •  8 hours ago
No Image

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  8 hours ago
No Image

Nilambur Result Live: 'നിലമ്പൂരിനെ കൈപ്പിടിയിലാക്കി സ്വന്തം ബാപ്പുട്ടി'; ആര്യാടൻ ഷൗക്കത്തിന് വിജയം, മണ്ഡലത്തെ ഇളക്കിമറിച്ച് ആഘോഷം

Kerala
  •  8 hours ago
No Image

ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം

Kerala
  •  8 hours ago
No Image

ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം    

Kerala
  •  8 hours ago
No Image

വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം

Kerala
  •  9 hours ago