HOME
DETAILS

ഞങ്ങളുടെ അഭ്യർത്ഥന നിലമ്പൂരിലെ ജനങ്ങൾ കേട്ടു; ആശാ പ്രവർത്തകരുടെ സമരസമിതി നേതാവ് എസ് മിനി

  
June 23 2025 | 14:06 PM

The people of Nilambur heard our request ASHA activists strike committee leader S Mini

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന ആശാ പ്രവർത്തകരുടെ ആവശ്യം നിലമ്പൂരിലെ ജനങ്ങൾ കേട്ടെന്ന് സമര സമിതി നേതാവ് എസ് മിനി. തൊഴിലാളി വിരുദ്ധ, സ്ത്രീ വിരുദ്ധ സർക്കാറിനുള്ള മറുപടിയാണ് നിലമ്പൂരിലേതെന്നും മിനി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലം സർക്കാറിനുള്ള തിരിച്ചടിയാണെന്നും നാല് മാസത്തിലേറെയായി വളരെ മിനിമം ഡിമാൻഡുകൾ മാത്രം ഉന്നയിച്ചാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും മിനി വ്യക്തമാക്കി. എന്നാൽ ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായാണ് സർക്കാർ സമരത്തെ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇത്രയും ദിവസമായിട്ടും സമരം ചെയ്യുന്ന തങ്ങളെ അങ്ങേയറ്റം അവഗണിക്കുന്ന സർക്കാർ തൊഴിലാളികളുടെ പേരിൽ വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്നും മിനി പറഞ്ഞു.

ഇതിന് പുറമേ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സർക്കാറിന് വോട്ട് ചെയ്യേണ്ട എന്നാണ് നിലമ്പൂരിലെ ജനങ്ങളോട് തങ്ങൾ അഭ്യർത്ഥിച്ചതെന്നും അത് നിലമ്പൂരിലെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മിനി കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യടാൻ ഷൗക്കത്ത് ആണ് വിജയിച്ചത്. എൽഡിഎഫ് സിറ്റിംഗ് സീറ്റായ നിലമ്പൂർ ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. 8 തവണ തുടർച്ചയായി വിജയിച്ച ആര്യാടൻ മുഹമ്മദിന് ശേഷം അദ്ദേഹത്തിന്റെ മകനും നിലമ്പൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. പോസ്റ്റൽ വോട്ടെണ്ണുന്നത് മുതൽ മുന്നിൽ എത്തിയ ഷൗക്കത്തിന് ഒരു ഘട്ടത്തിലും പുറകിൽ പോകേണ്ടി വന്നില്ല. ആകെ 11,077 വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ വിജയം. എൽഡിഎഫിന്റെ എം.സ്വരാജാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 

The people of Nilambur heard our request ASHA activists strike committee leader S Mini



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു

Kerala
  •  10 hours ago
No Image

പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

Kerala
  •  10 hours ago
No Image

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

Kerala
  •  11 hours ago
No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  11 hours ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  11 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  12 hours ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  12 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  13 hours ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  13 hours ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  13 hours ago