
ഇംഗ്ലണ്ടിന്റെ മണ്ണിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മികച്ച ലീഡ് നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ മിന്നും പ്രകടനം നടത്തി ക്രീസിൽ തുടരുകയാണ്. ഈ സെഞ്ച്വറി നേടിയതോടെ തന്റെ കരിയറിൽ മറ്റൊരു തകർപ്പൻ റെക്കോർഡും രാഹുൽ സ്വന്തമാക്കിയിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ ഓപ്പണറായി മാറാനാണ് രാഹുലിന് സാധിച്ചത്. റെഡ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ മണ്ണിൽ രാഹുൽ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. രണ്ട് സെഞ്ച്വറികൾ വീതം നേടിയ മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വിജയ് മർച്ചന്റ്, രവിശാസ്ത്രി എന്നിവരെ ഒരുമിച്ച് മറികടന്നു കൊണ്ടാണ് രാഹുൽ ഈ ചരിത്ര നേട്ടം സ്വന്തം പേരിൽ കുറിച്ചത്.
അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 465 റൺസിനാണ് അവസാനിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്. ഹാരീ ബ്രൂക്ക് 99 റൺസിനും പുറത്തായി. 112 പന്തിൽ 11 ഫോറുകളും രണ്ട് സിക്സുകളും നേടി സെഞ്ച്വറിയിലേക്ക് നീങ്ങവേ താരം 99 റൺസിന് പുറത്താവുകയായിരുന്നു. ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 62 റൺസ് ആണ് താരം നേടിയത്.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Kl Rahul Create a Historical Record in Test Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• 10 hours ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 11 hours ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• 11 hours ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 12 hours ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 12 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 12 hours ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 13 hours ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 13 hours ago
ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
Kerala
• 13 hours ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 14 hours ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 14 hours ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 15 hours ago
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ
National
• 15 hours ago
ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
Kerala
• 15 hours ago
സമസ്ത സ്ഥാപക ദിനം ജൂണ്‍ 26ന്; വരക്കലില്‍ വിപുലമായ പരിപാടികള്‍
Kerala
• 16 hours ago
മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉദൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 16 hours ago
ഇറാനിലെ സുരക്ഷാ ആശങ്കകൾ: ഇറാനിൽ നിന്ന് ജീവനക്കാരെ നീക്കം ചെയ്യാൻ ഐക്യരാഷ്ട്രസഭ തീരുമാനം
International
• 17 hours ago
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 17 hours ago
അല്‍ ഉദൈദ് ആക്രമണത്തില്‍ ഇറാന് ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 15 hours ago
'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്
Kerala
• 15 hours ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
National
• 16 hours ago