HOME
DETAILS

പ്രതിസന്ധിക്ക് വിരാമം; ഷാര്‍ജ രാജ്യാന്തര വിമാനത്താവളം പൂര്‍വ സ്ഥിതിയിലേക്ക്

  
Web Desk
June 24 2025 | 16:06 PM

Sharjah International Airport Fully Operational Again

ഷാര്‍ജ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷാര്‍ജ രാജ്യാന്തര വിമാനത്താവളം തടസങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായി അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായും, യാത്രക്കാര്‍ അതത് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയണമെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്താവളം മുഴുവന്‍ ശേഷിയിലും സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

ഖത്തറിലെ യുഎസ് എയര്‍ബേസുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജിസിസി മേഖലയില്‍ വ്യോമപാതകള്‍ അടച്ചിരുന്നു. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ദുബൈ എന്നിവിടങ്ങളില്‍ വിമാന യാത്ര നിരോധിച്ചിരുന്നു. സംഘര്‍ഷ സാധ്യത ലഘൂകരിക്കുകയും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വ്യോമാതിര്‍ത്തി തുറന്നതിന് ശേഷം ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ദുബൈയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. 

ഇത്തിഹാദ് എയര്‍വേയ്‌സും, എയര്‍ അറേബ്യയും സമാനമായ യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 

ഇസ്രാഈല്‍ ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഇറാനിലെ നാതന്‍സ്, ഫെര്‍ദോ, ഇസഫഹാന്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഖത്തറിലെ യുഎസ് സൈനിക താവളം ഇറാന്‍ ആക്രമിച്ചിരുന്നു. യുഎസ് എയര്‍ബേസ് ലക്ഷ്യമാക്കി ഇറാന്‍ അയച്ചെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ ജിസിസി രാഷ്ട്രങ്ങള്‍ തങ്ങളുടെ വ്യോമപാത അടയ്ക്കുകയും ചെയ്തു. 

തുടര്‍ന്നുണ്ടായ നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായതോടെ മേഖലയില്‍ സമാധാനന്തരീക്ഷം കൈവരുമെന്നാണ് പ്രതീക്ഷ. ഇതോടെയാണ് ഖത്തര്‍, ഷാര്‍ജ അടക്കമുള്ള തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ തുറന്നത്.

Authorities have announced that Sharjah International Airport is now fully operational after resolving previous disruptions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു

Kerala
  •  a day ago
No Image

പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

Kerala
  •  a day ago
No Image

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

Kerala
  •  a day ago
No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  a day ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  2 days ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  2 days ago