HOME
DETAILS

ഒ ഗോള്‍ഡും എമിറേറ്റ്‌സ് ഗോള്‍ഡ് റിഫൈനറിയും കൈ കോര്‍ക്കുന്നു | O Gold & Emirates Gold 

  
June 25 2025 | 03:06 AM

O Gold and Emirates Gold forge partnership to redefine precious metals access in the UAE

ദുബൈ: ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും സ്വര്‍ണവും വെളളിയും സ്വന്തമാക്കാനുള്ള യു.എ.ഇയിലെ ആദ്യ ഇമാറാത്തി ആപ്പായ ഒ ഗോള്‍ഡ്, സ്വര്‍ണ സംസ്‌കരണ ശാലയായ എമിറേറ്റ്‌സ് ഗോള്‍ഡ് റിഫൈനറിയുമായി കൈ കോര്‍ക്കുന്നു. ഗള്‍ഫിലെ ഏറ്റവും ആദ്യത്തേതിലൊന്നും മുന്‍നിരയിലുമുള്ള സ്വര്‍ണ റിഫൈനറിയാണ് എമിറേറ്റ്‌സ് ഗോള്‍ഡ്.
ഒ ഗോള്‍ഡിന്റെ 75,000ത്തിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് സര്‍ട്ടിഫൈഡ് ഗോള്‍ഡ് ഉല്‍പന്നങ്ങള്‍ നേരിട്ട് റിഫൈനറി നിരക്കില്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്നതാണ് ഈ പങ്കാളിത്തം. ഒ ഗോള്‍ഡ് വാലറ്റ് വഴിയാണ് സ്വര്‍ണം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. യു.എ.ഇയിലെ സാധാരണ നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ മൂല്യമേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഒ ഗോള്‍ഡ് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉഥ്മാന്‍ പറഞ്ഞു.

ഒ ഗോള്‍ഡുമായുള്ള പങ്കാളിത്തം യു.എ.ഇയിലെ നിക്ഷേപകര്‍ക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരവുമുള്ളതാക്കാന്‍ സഹായിക്കുമെന്ന് എമിറേറ്റ്‌സ് ഗോള്‍ഡ് സി.ഇ.ഒ അഭിജിത് ഷാ പറഞ്ഞു.
ലോക നിലവാരത്തിലുള്ള മികച്ച ഉത്പന്നങ്ങള്‍ ഉറപ്പു വരുത്താന്‍ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഗോള്‍ഡ്, മിഡില്‍ ഈസ്റ്റിലെ സ്വര്‍ണവെളളി വിപണിയില്‍ കഴിഞ്ഞ 33 വര്‍ഷമായി മുന്‍നിരയിലുള്ള സ്ഥാപനമാണെന്നും അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്‌സ് റിഫൈനറിയുമായുള്ള കരാറിലൂടെ 'യുഎ.ഇ ഗുഡ് ഡെലിവറി' സര്‍ട്ടിഫിക്കേഷന്‍ നേടിയ സ്വര്‍ണവെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ കളക്ഷനുകളാണ് ഒ ഗോള്‍ഡ് ഉപയോക്താക്കള്‍ക്ക് നേരിട്ട് റിഫൈനറിയില്‍ നിന്ന് ലഭിക്കുക. വീട്ടിലേക്ക് തന്നെ സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യവും ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു.
എമിറേറ്റ്‌സ് റിഫൈനറിയുടെ മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ വിശ്വാസ്യതയും പാരമ്പര്യവും ഒ ഗോള്‍ഡിന്റെ നൂതന ഡിജിറ്റല്‍ സാങ്കേതികതയും ഒത്തുചേരുന്നതിലൂടെ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ഇരു ബ്രാന്‍ഡുകളും ലക്ഷ്യം വെക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

Summery: O Gold, the UAE’s first Emirati fractional gold and silver ownership app, has announced a landmark partnership with Emirates Gold, one of the region’s most respected and long-established refineries. This partnership marks a significant step forward in making precious metals investment more accessible and transparent for everyday investors in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം

uae
  •  a day ago
No Image

പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന്‍ സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ വിശാല്‍ യാദവ് അറസ്റ്റില്‍

National
  •  a day ago
No Image

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം

Kerala
  •  a day ago
No Image

1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100

Kerala
  •  a day ago
No Image

സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100

Kerala
  •  a day ago
No Image

നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി

National
  •  a day ago
No Image

താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100

Kerala
  •  a day ago
No Image

ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’

uae
  •  a day ago
No Image

'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal

Kerala
  •  a day ago
No Image

രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്‌കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video

International
  •  a day ago