HOME
DETAILS

ഷാര്‍ജയില്‍ മികച്ച 10 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡ്രൈവിങ് ലൈസന്‍സ്, ലക്ഷ്യം സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കല്‍

  
Web Desk
June 25 2025 | 03:06 AM

Free driving licences offered to top 10 students of public high schools in Sharjah

ഷാര്‍ജ: പൊതു ഹൈസ്‌കൂളുകളിലെ മികച്ച 10 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡ്രൈവിങ് ലൈസന്‍സ് നല്‍കുമെന്ന് ഷാര്‍ജ പൊലിസ് അറിയിച്ചു. 'ലൈസന്‍സ് ഓഫ് എക്‌സലന്‍സ്' എന്ന പേരിലുള്ള ഈ സംരംഭത്തിലൂടെ യുവ വിദ്യാര്‍ഥികളെ ശാക്തീകരിക്കുക, കോളജിലേക്ക് പോകാനുള്ള തയാറെടുപ്പില്‍ അവരെ പിന്തുണക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഷാര്‍ജ പൊലിസിന്റെ വാഹന ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി, ഷാര്‍ജ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബെല്‍ഹാസ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇത് പ്രകാരം, നേത്ര പരിശോധന, പരിശീലന കോഴ്‌സ്, തിയറിപ്രാക്ടിക്കല്‍ പരിശോധനകള്‍, ലൈസന്‍സ് ഇഷ്യു ഫീസ് എന്നിവ സൗജന്യമായിരിക്കും. 'സമര്‍പ്പണത്തിന്റെ മക്കള്‍ക്കുള്ള ലൈസന്‍സ്' എന്ന പേരില്‍ മറ്റൊരു പദ്ധതിയും ഷാര്‍ജ പൊലിസ് പ്രഖ്യാപിച്ചു. പൊലിസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പരിശീലന ഫീസില്‍ 50 ശതമാനം കുറവ് നല്‍കുന്ന ഈ സംരംഭം വേനലവധിക്കാലത്ത് പ്രാബല്യത്തില്‍ ഉണ്ടാകും.

ചെറുപ്പം മുതലേ സുരക്ഷിത ഡ്രൈവിങ് സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ രൂപപ്പെടുത്തിയ ഫലപ്രദമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് രണ്ട് സംരംഭങ്ങളുമെന്ന് ഷാര്‍ജ പൊലിസിലെ വാഹന, ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ കായ് പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വന്ന യു.എ.ഇയുടെ പുതിയ ട്രാഫിക് നിയമമനുസരിച്ച് 17 വയസ് തികഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അനുവാദമുണ്ട്. നേരത്തെ, കാറുകളും ലൈറ്റ് വാഹനങ്ങളും ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കണമെങ്കില്‍ 18 വയസ് തികഞ്ഞിരിക്കണമെന്നായിരുന്നു നിയമം.

In recognition of their academic excellence, Sharjah Police have announced offering free driving licences to the top ten high-performing high school graduates from public schools in the emirate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  2 days ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  2 days ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  2 days ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  2 days ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  2 days ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  2 days ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  2 days ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  2 days ago