HOME
DETAILS

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

  
July 04 2025 | 17:07 PM

Setback for Hindutva Advocates Allahabad High Court Rejects Plea to Declare Mathuras Shahi Eidgah Mosque a Disputed Structure

 

ലഖ്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിനെ 'തർക്കസ്ഥലം' ആയി പ്രഖ്യാപിക്കണമെന്ന ഹിന്ദുത്വ വാദികളുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ശ്രീകൃഷ്ണ മുക്തി ട്രസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിംഗ് സമർപ്പിച്ച ഹരജിയെ ജസ്റ്റിസ് റാം മനോഹർ മിശ്രയുടെ സിംഗിൾ ബെഞ്ച് നിരാകരിച്ചു. പള്ളിയെ തർക്ക ഘടനയായി പ്രഖ്യാപിക്കാൻ 'ഉറച്ച അടിസ്ഥാനം' ഇല്ലെന്നും കോടതി വ്യക്തമാക്കി, ഇത് ഹിന്ദുത്വ വാദികൾക്ക് കനത്ത തിരിച്ചടിയായി. നൂറ്റാണ്ടുകളായി ആരാധനാലയമായി നിലനിൽക്കുന്ന പള്ളിയുടെ നിലനിൽപ്പിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്," മുസ് ലിം വിഭാഗത്തിന്റെ അഭിഭാഷകർ പ്രതികരിച്ചു. ഈ വിധി, ഹിന്ദുത്വ വാദികളുടെ വാദങ്ങളെ തള്ളിക്കൊണ്ട് ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ നിലനിൽപ്പിന് നിയമപരമായ അംഗീകാരം നൽകുന്നതാണെന്ന് അവർ വ്യക്തമാക്കി.

മുസ് ലിം വിഭാഗം ഹരജിയെ ശക്തമായി എതിർത്തിരുന്നു. 400 വർഷത്തിലേറെയായി ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനിൽക്കുന്നുണ്ടെന്നും, അതിനെ തർക്കഘടനയായി വിശേഷിപ്പിക്കുന്നത് നിയമപരമായി ശരിയല്ലെന്നും വ്യക്തമാക്കി. ഹിന്ദുത്വ വാദികൾ ഹാജരാക്കിയ ചരിത്ര രേഖകളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടു. "നൂറ്റാണ്ടുകളായി പള്ളി ആരാധനാലയമായി ഉപയോഗിക്കപ്പെടുന്നു. ഇത് തർക്കസ്ഥലമായി പ്രഖ്യാപിക്കാനുള്ള ശ്രമം അടിസ്ഥാനരഹിതമാണ്," മുസ് ലിം വിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു.

ഹിന്ദുത്വ വാദികൾകളുടെ വാദം തള്ളി

ഹരജിക്കാരൻ, റവന്യൂ രേഖകളിൽ പള്ളിയെക്കുറിച്ച് പരാമർശമില്ലെന്നും, മുനിസിപ്പൽ നികുതി അടച്ചതിന്റെ തെളിവില്ലെന്നും വാദിച്ചിരുന്നു. ചരിത്രകാരന്മാരുടെ പുസ്തകങ്ങളും സർക്കാർ രേഖകളും ഉദ്ധരിച്ചാണ് അവർ വാദം ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ, കോടതി ഈ വാദങ്ങൾ തള്ളി. "നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ, ഷാഹി ഈദ്ഗാഹ് മസ്ജിദിനെ തർക്കസ്ഥലമായി പ്രഖ്യാപിക്കാൻ സാധ്യമല്ല," കോടതി വ്യക്തമാക്കി

തർക്കത്തിന്റെ പശ്ചാത്തലം

ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഒരു ഭാഗം പൊളിച്ചാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദുത്വ വാദികളുടെ വാദം. 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശവും അവർ അവകാശപ്പെടുന്നു. 1968-ലെ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റും ഷാഹി ഈദ്ഗാഹ് കമ്മിറ്റിയും തമ്മിലുള്ള കരാർ ഹിന്ദുത്വ വാദികൾ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഈ കരാർ പള്ളിയുടെ നിലനിൽപ്പിനും ഭൂമി ഉപയോഗിക്കാനുമുള്ള അവകാശം ഉറപ്പാക്കുന്നതാണെന്ന് മുസ് ലിം വിഭാഗം പറഞ്ഞു.

കോടതിയുടെ നിലപാട്

കക്ഷികൾക്കിടയിൽ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമുണ്ടെങ്കിലും, നിലവിലുള്ള തെളിവുകൾ പള്ളിയെ തർക്ക ഘടനയായി പ്രഖ്യാപിക്കാൻ പര്യാപ്തമല്ല," കോടതി വ്യക്തമാക്കി. കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂലൈ 18-ന് നടക്കും. ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്ത് ഭൂമി കൈവശപ്പെടുത്താനും ക്ഷേത്രം പുനഃസ്ഥാപിക്കാനും ഹിന്ദു വിഭാഗം 18 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

മുൻ വിധികളു

2024 ഓഗസ്റ്റ് 1-ന്, വഖഫ് നിയമം, 1991-ലെ ആരാധനാലയ നിയമം എന്നിവ ഈ കേസുകളെ തടയുന്നില്ലെന്ന് കോടതി വിധിച്ചിരുന്നു. 2024 ഒക്ടോബർ 23-ന്, എല്ലാ കേസുകളും ഹൈക്കോടതിയിൽ ഏകീകരിക്കണമെന്ന ജനുവരി 11-ലെ ഉത്തരവ് ശരിവച്ചുകൊണ്ട്, ഷാഹി ഈദ്ഗാഹ് കമ്മിറ്റിയുടെ എതിർ ഹരജിയും കോടതി തള്ളി.

 

The Allahabad High Court dismissed a plea by Hindu petitioners to declare the Shahi Eidgah Mosque in Mathura a "disputed structure," stating there is no firm basis for the claim. The ruling, a setback for Hindutva advocates, upholds the mosque's status, with the Muslim side arguing its centuries-long existence as a place of worship



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  4 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  4 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  4 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 days ago