HOME
DETAILS

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

  
Web Desk
July 05 2025 | 12:07 PM

Youngster Vaibhav Suryavanshi has openly said that Indian Test captain Shubman Gill has inspired them a lot Suryavanshi said that watching Gills match was very inspiring and that Gill is a role model for the country

ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ തങ്ങളെ വളരെയധികം പ്രചോദിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതാരം വൈഭവ് സൂര്യവംശി. ഗില്ലിന്റെ മത്സരം കണ്ടപ്പോൾ വളരെ പ്രചോദനമായെന്നും ഗിൽ രാജ്യത്തിന് മാതൃകയാണെന്നും സൂര്യവംശി പറഞ്ഞു. 

''എനിക്ക് കാര്യങ്ങൾ വളരെ നന്നായി തോന്നുന്നു. ഇംഗ്ലണ്ടിലെ എന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. മത്സരം എങ്ങനെ പോകുന്നുവെന്ന് ഞാൻ കാണുന്നുണ്ട്. ഞങ്ങൾ എല്ലാവരും മത്സരം കാണാൻ എത്തി. ഞങ്ങൾക്ക് ധാരാളം പ്രചോദനം ലഭിച്ചു. ശുഭ്മാൻ ഗിൽ ഞങ്ങൾക്ക് ഒരു മാതൃകയാണ്. എല്ലാവരുടെയും സ്വപ്നം രാജ്യത്തിനായി ടെസ്റ്റിൽ കളിക്കുക എന്നതാണ്," സൂര്യവംശി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയാണ് ഗിൽ തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ ആദ്യ ഡബിൾ സെഞ്ച്വറിയാണിത്. 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. 

അതേസമയം 2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ്  വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി. 

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്.2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

Youngster Vaibhav Suryavanshi has openly said that Indian Test captain Shubman Gill has inspired them a lot Suryavanshi said that watching Gills match was very inspiring and that Gill is a role model for the country



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  2 days ago
No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  2 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷണിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും 

International
  •  2 days ago
No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  2 days ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  2 days ago
No Image

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്

International
  •  2 days ago
No Image

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago