HOME
DETAILS

ബിഹാറിലെ വിവാദ വോട്ടര്‍ പട്ടിക: ചോദ്യംചെയ്ത് എന്‍.ജി.ഒയും യോഗേന്ദ്രയാദവും സുപ്രിംകോടതിയില്‍; കൂടുതല്‍ ഹരജികള്‍ കൂടി എത്തും | Bihar Voter List

  
Muqthar
July 06 2025 | 07:07 AM

Petition Filed In Supreme Court Against ECs Bihar Voter List Revision

ന്യൂഡല്‍ഹി: ബിഹാറിലെ പൗരത്വ പട്ടികയ്ക്ക് തുല്യമായ വോട്ടര്‍പട്ടിക പുതുക്കലിനെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജികള്‍. പ്രമുഖ പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോംസ് (ADR), തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്. 

പട്ടിക പുതുക്കല്‍ ഏകപക്ഷീയവും ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കുന്നതുമാണെന്നാണ് ഹരജിയില്‍ പ്രധാനമായും എഡിആര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ പറയുന്നത്.

ആധാറോ റേഷന്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ ഇതിനായി രേഖയായി സ്വീകരിക്കുന്നില്ല. ഇതു മൂലം മൂന്ന് കോടിയിലധികം വോട്ടര്‍മാര്‍ക്ക്, പ്രത്യേകിച്ച് എസ്.സി, എസ്.ടി, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടും. ഈ ഉത്തരവ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21, 325, 326 എന്നിവയുടെയും 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960ലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ നിയമങ്ങളിലെ റൂള്‍ 21എയിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്തുകയും അതുവഴി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുകയും ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് പെട്ടെന്ന് അപ്രാപ്യമായ രേഖകളാണ് തെളിവായി കുറഞ്ഞ സമയത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ പോലുള്ള പൊതുവായ തിരിച്ചറിയല്‍ രേഖകള്‍ ഒഴിവാക്കുന്നതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ദരിദ്രരെയും ഇത് ബാധിക്കുന്നു. സ്വന്തം പൗരത്വം തെളിയിക്കാന്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളുടെയും രേഖകള്‍ നല്‍കണമെന്നാണ് ഉത്തരവിലുള്ളത്.

ഈ വര്‍ഷം നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായതിനാല്‍ ഇത് യുക്തിരഹിതമായ നടപടിയാണ്. കമ്മിഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് പൗരന്മാരുണ്ട്. ചിലര്‍ക്ക് ഈ രേഖകള്‍ ലഭിക്കുമെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അത് ലഭ്യമാക്കാന്‍ കഴിയില്ല. ഉയര്‍ന്ന തോതിലുള്ള ദാരിദ്ര്യവും കുടിയേറ്റവും ഉള്ള സംസ്ഥാനമായ ബിഹാറില്‍ ജനന സര്‍ട്ടിഫിക്കറ്റുകളോ മാതാപിതാക്കളുടെ രേഖകളോ പോലുള്ള അവശ്യ രേഖകള്‍ ഇല്ലാത്ത നിരവധി പേരുണ്ടെന്നും ഹരജിയില്‍ പറയുന്നു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

നിലവിലുള്ള പരിഷ്‌കരണ പ്രക്രിയ സ്റ്റേ ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് യാദവിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വോട്ടര്‍ പട്ടികയുടെ പുതിയ പരിഷ്‌കരണം നടത്തുന്നത് നീതീകരിക്കാനാവാത്തതാണെന്നും ജനസംഖ്യയിലെ ദുര്‍ബല വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വാദിച്ചു.

പെന്‍ഷന്‍ കാര്‍ഡ് പോലുള്ള ഏതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡോ സര്‍വകലാശാലയോ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം താമസക്കാരന്‍ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂമി അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, പൗരത്വപട്ടിക, സര്‍ക്കാര്‍ നല്‍കുന്ന ഫാമിലി രജിസ്റ്റര്‍ തുടങ്ങിയവയാണ് വോട്ടര്‍പട്ടികയില്‍ തുടര്‍ന്നും ഇടം പിടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച രേഖകളുടെ പട്ടികയിലുള്ളത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago