HOME
DETAILS

ചര്‍ച്ചുകള്‍ ആറ് മാസത്തിനകം പൊളിച്ചുനീക്കും; മഹാരാഷ്ട്രയില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് ബിജെപി സര്‍ക്കാര്‍

  
July 11 2025 | 02:07 AM

Maharashtra Minister Announces Crackdown On Illegal Churches Anti-Conversion Law Under Consideration

മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ തുടര്‍ന്ന് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. നൂറുകണക്കിന് അനധികൃത ക്രിസ്ത്യന്‍ പള്ളികളുണ്ടെന്നും അത് ആറുമാസത്തിനുള്ളില്‍ പൊളിച്ചുനീക്കുമെന്നും സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. സംസ്ഥാനത്ത് തര്‍ക്കത്തിലള്ള അനധികൃത പള്ളികളെ സംബന്ധിച്ച് സുപ്രിംകോടതി ഉത്തരവ് നിലവിലുണ്ടെന്നും ഇതുപ്രകാരം ആറുമാസത്തിനുള്ളില്‍ 199 പഞ്ചായത്തുകളിലെ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചുനീക്കുമെന്നും ബി.ജെ.പി നേതാവ് കൂടിയായ മന്ത്രി നിയമസഭയെ അറിയിച്ചു.

ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കര്‍ശനമായി നിയമം നടപ്പിലാക്കും. പല സ്ഥലങ്ങളിലും ഭീഷണിയിലൂടെയും പ്രലോഭനങ്ങള്‍ നല്‍കിയുമാണ് മതപരിവര്‍ത്തനം നടത്തിയിട്ടുള്ളത്. മതപരിവര്‍ത്തനം തടയുന്ന നിയമം നിലവിലുണ്ടെങ്കിലും അത് ഫലപ്രദമല്ല. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മാണം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

വിദേശ ഫണ്ട് ഉപയോഗിച്ച് ആദിവാസി വിഭാഗത്തില്‍പെട്ടവരെ കൂട്ടത്തോടെ ക്രിസ്ത്യന്‍ പള്ളികളുടെ നേതൃത്വത്തില്‍ മതം മാറ്റുന്നതായി ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണം നടത്തി ആറ് മാസത്തിനുള്ളില്‍ പള്ളി നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിലെ കാലതാമസം അതുല്‍ ഭട്ഖല്‍ക്കര്‍ എംഎല്‍എ ആണ് സഭയില്‍ ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിതമോ ലവ് ജിഹാദോ എന്ന പേരിലോ ആണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലുള്ള കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖല്‍ക്കര്‍ ചോദിച്ചു.

Maharashtra Revenue Minister Chandrashekhar Bawankule informed the State Assembly that the government is set to demolish unauthorized churches in the state and is considering introducing a stringent law to curb religious conversions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  2 days ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  2 days ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  2 days ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  2 days ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  2 days ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  2 days ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  2 days ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  2 days ago