HOME
DETAILS

ലോർഡ്‌സിൽ പൊരുതി വീണ് ഇന്ത്യ; മൂന്നാം ടെസ്റ്റിൽ 22 റൺസിന്റെ തോൽവി; പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിൽ

  
Ajay
July 14 2025 | 16:07 PM

India Suffers 22-Run Defeat in Lords Test England Takes 2-1 Lead in Series

ലണ്ടൻ: മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് 22 റൺസിന്റെ തോൽവി. 193 റൺസ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 170 റൺസിന് ഓൾഔട്ടായി. 181 പന്തിൽ 61 റൺസെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം പാഴായി. സ്കോർ: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും 3 വീതവും ബ്രൈഡൻ കാർസ് 2 വിക്കറ്റും വീഴ്ത്തി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ജൂലൈ 23ന് മാഞ്ചസ്റ്ററിൽ ആരംഭിക്കും.

ഇന്ത്യയുടെ ബാറ്റിങ് തകർച്ച

4 വിക്കറ്റിന് 58 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഋഷഭ് പന്തിന്റെ (9) വിക്കറ്റ് നഷ്ടമായി. ആർച്ചറുടെ പന്തിൽ ബൗൾഡായാണ് പന്ത് മടങ്ങിയത്. തലേദിവസം ക്രീസിലുണ്ടായിരുന്ന കെ.എൽ. രാഹുൽ (39) സ്റ്റോക്സിന്റെ പന്തിൽ എൽബിഡബ്ല്യുവായി. അംപയർ ഔട്ട് വിളിക്കാതിരുന്നെങ്കിലും, ഇംഗ്ലണ്ടിന്റെ റിവ്യൂവിൽ രാഹുൽ പുറത്തായി. വാഷിങ്ടൻ സുന്ദർ (0) നാലാം പന്തിൽ ആർച്ചറിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. ലഞ്ചിന് തൊട്ടുമുമ്പ് നിതീഷ് കുമാർ റെഡ്ഡി (13, 52 പന്ത്) ക്രിസ് വോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന് ക്യാച് നൽകി.

ജസ്പ്രിത് ബുമ്ര (5) 54 പന്ത് നേരിട്ട് ജഡേജയ്ക്കൊപ്പം 22 ഓവർ പിടിച്ചുനിന്നു. എന്നാൽ, സ്റ്റോക്സിന്റെ ബൗൺസറിൽ ബുമ്ര പുൾ ഷോട്ടിന് ശ്രമിച്ച് സാം കുക്കിന് ക്യാച് നൽകി. അവസാന ബാറ്ററായ മുഹമ്മദ് സിറാജ് (4) 13 ഓവർ ജഡേജയ്ക്കൊപ്പം നിന്ന് 23 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഷൊയ്ബ് ബഷീറിന്റെ പന്ത് സിറാജ് പ്രതിരോധിച്ചെങ്കിലും സ്റ്റമ്പിൽ കൊണ്ട് പുറത്തായി. ജഡേജ (61*, 1 സിക്സ്, 4 ഫോർ) ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഇന്ത്യക്ക് ജയം നേടാനായില്ല.

തുടക്കത്തിൽ തന്നെ തിരിച്ചടി

നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് യശസ്വി ജയ്‌സ്വാൾ (0, 5 റൺസ്) നഷ്ടമായി. കരുൺ നായർ (14) - രാഹുൽ കൂട്ടുകെട്ട് 36 റൺസ് ചേർത്തെങ്കിലും, കാർസിന്റെ പന്തിൽ കരുൺ എൽബിഡബ്ല്യുവായി. ശുഭ്മാൻ ഗിൽ (6) സമാനമായ രീതിയിൽ പുറത്തായി. ദിനാവസാനം നൈറ്റ് വാച്ച്മാൻ ആകാശ് ദീപ് (1) സ്റ്റോക്സിന്റെ പന്തിൽ ബൗൾഡായത് ഇന്ത്യക്ക് തിരിച്ചടിയായി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ്

നേരത്തെ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 192 റൺസിന് അവസാനിച്ചു. വാഷിങ്ടൻ സുന്ദർ 4 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്തു. ജോ റൂട്ട് (40), ബെൻ സ്റ്റോക്സ് (33) എന്നിവർ ടോപ് സ്കോറർമാരായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് (2 വീതം), ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി (1 വീതം) എന്നിവരും വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ 7 ബാറ്റർമാരും ബൗൾഡായാണ് മടങ്ങിയത്.

ആദ്യ ഇന്നിംഗ്‌സ്

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 387 റൺസിന് അവസാനിച്ചപ്പോൾ, ഇന്ത്യയും 387 റൺസിന് ഓൾഔട്ടായി, ലീഡ് ഒരു ടീമിനും ലഭിച്ചില്ല. കെ.എൽ. രാഹുൽ (100), ഋഷഭ് പന്ത് (74), ജഡേജ (72) എന്നിവർ ഇന്ത്യക്കായി തിളങ്ങി. എന്നാൽ, വാലറ്റത്ത് 11 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ ലീഡ് സാധ്യതകൾ ഇല്ലാതാക്കി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് (3), ആർച്ചർ, സ്റ്റോക്സ് (2 വീതം) വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടിന്റെ (104) സെഞ്ചുറി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന് കരുത്തേകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago