HOME
DETAILS

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

  
Web Desk
July 17 2025 | 12:07 PM

Sherin the main accused in the Bhaskara Karanavar murder case was released from Kannur Womens Prison

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 4.30 ഓടെയാണ് കണ്ണൂര്‍ വനിത ജയിലില്‍ നിന്ന് ഷെറിന്‍ പുറത്തിറങ്ങി. ഷെറിനും, 11 കൂട്ടുപ്രതികള്‍ക്കും ശിക്ഷയിളവ് നല്‍കണമെന്ന് നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. 

പതിനാല് വര്‍ഷങ്ങളുടെ ജയില്‍ വാസത്തിന് ശേഷമാണ് ഷെറിന്‍ പുറത്തിറങ്ങിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് പിന്നീട് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. 2023 നവംബറില്‍ 14 വര്‍ഷത്തെ തടവ് ഷെറിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 

2009 നവംബറിലാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലിസ് ആദ്യം കരുതിയത്. വിശദമായ അന്വേഷണത്തില്‍ മരുമകള്‍ ഷെറിനിലേക്കും സൂചനകളെത്തി. ഷെറിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ഒരു നമ്പറിലേക്ക് മാത്രമായി 55 കോളുകള്‍ ചെയ്തതായി കണ്ടെത്തി. 

ഷെറിന്റെ കാമുകനും കേസിലെ രണ്ടാം പ്രതിയുമായ ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു കോളുകള്‍. ഇതോടെ അന്വേഷണം ബാസിതിലേക്ക് നീളുകയും കൊലപാതകത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാവുകയും ചെയ്തു. ഷെറിനും, ബാസിതും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയതെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്. 

ഭാസ്‌കര കാരണവരുടെ ശാരീരിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍ ബിനു പീറ്ററിനെയാണ് ഷെറിന്‍ വിവാഹം കഴിച്ചത്. 2001ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാല്‍ ദാമ്പത്യ പൊരുത്തക്കേടുകളെ തുടര്‍ന്ന് ഷെറിന്‍ ബിനുവില്‍ നിന്ന് അകലുകയും, ബാസിത് അലിയുമായി അടുക്കുകയും ചെയ്തു. ഈ ബന്ധം കാരണവര്‍ അറിയുകയും എതിര്‍ക്കുകയും ചെയ്തു. പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. 

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഷെറിന് ശിക്ഷായിളവ് നല്‍കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അതിവേഗ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജയിലിലെ മറ്റ് തടവുകാര്‍ക്ക് ഇല്ലാത്ത എന്ത് പരിഗണനയാണ് ഷെറിന് ഉള്ളതെന്നാണ് പ്രധാന ആരോപണം.

Sherin, the main accused in the Bhaskara Karanavar murder case, was released from Kannur Women's Prison following the Governor's approval of a state cabinet decision to grant remission to her and 11 others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

Kuwait
  •  a day ago
No Image

ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ

crime
  •  a day ago
No Image

ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India

National
  •  a day ago
No Image

വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ

crime
  •  a day ago
No Image

കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം

Kerala
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  a day ago
No Image

ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക

International
  •  a day ago
No Image

ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം

International
  •  a day ago
No Image

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

National
  •  a day ago
No Image

മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

National
  •  a day ago