HOME
DETAILS
MAL
കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു
Web Desk
November 14, 2025 | 3:32 PM
പാലക്കാട്: കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിലാണ് സംഭവം നടന്നത്. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് (9) ആണ് മരിച്ചത്.
വൈകിട്ട് 4.30-ഓടെയായിരുന്നു അപകടം. വീടിന്റെ അയലിൽ ഉണങ്ങാനിട്ടിരുന്ന തോർത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്തിൽ കുരുക്ക് മുറുകിയതിനെ തുടർന്ന് കുട്ടി നിലത്ത് വീണു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇഎൻയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്.
A nine-year-old boy in Palakkad died after a towel got tangled around his neck while playing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."